കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020

തൃശൂര്‍: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം- ഉത്സവ് 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഓണ്‍ ലൈന്‍ ആയി ആണ് മത്സരങ്ങള്‍ നടത്തപ്പെടുക എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.
ഡിസംബര്‍ 20 വരെ നീണ്ടു നില്ക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 32 രൂപതയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെകട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ, ഫാ. ഡിറ്റോ കൂള, സാജന് ജോസ്, സാജന് മുണ്ടൂര്‍, അഖില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
വിപ്ലവ ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത
മാരാരിക്കുളം: കോറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളിൽ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് ആനപറമ്പിൽ . കോവിഡ് മരണം തുടർക്കഥയാകുമ്പോൾ
പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് ആഭയം- ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
വല്ലാർപാടം. കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക് അഭയമാണെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള
നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം
ഒരു വ്യാഴവട്ടം മുമ്പു നടന്ന സംഭവമാണ്. സ്പെയിനിലെ സഗ്രാദ ഫമിലിയ കത്തീഡ്രലില്‍ നിന്ന് വിശുദ്ധബലിക്കിടെ ഒരാളെ പുറത്താക്കി. കത്തീഡ്രലില്‍ അയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം.