കെസിവൈഎമ്മിന്റെ പതാക ഗിന്നസ് ബുക്കിലേക്ക്

കെസിവൈഎമ്മിന്റെ പതാക ഗിന്നസ് ബുക്കിലേക്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ കെസി വൈഎം ഉണ്ടന്‍കോട് ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ നാന്നൂറോളം യുവജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുള്ള ഔദ്യോഗിക പതാക പ്രയാണം നടത്തി.
ഒരു കത്തോലിക്കാ സംഘടനയുടെ ഔദ്യോഗിക പതാക ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുന്നത് ആദ്യമായാണ്. എല്‍സിവൈഎം ഉണ്ടന്‍കോട് ഫൊറോന പ്രസിഡന്റ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി എണ്‍പതിനായിരം രൂപ ചിലവില്‍ മൂന്നൂ തയ്യല്‍ക്കാരുടെ നാലു ദിവസം കൊണ്ടുള്ള കഠിനപ്രയത്‌നത്തിലൂടെയാണ് പതാക തയ്യാറാക്കിയത്.
തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന്റെ ഉദ്ഘാടനദിനമാണ് ഇങ്ങനെയൊരു ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ഫെറോന സമിതി തെരഞ്ഞെടുത്തത് എന്നത് ഈ പതാക പ്രയാണത്തെ ഏറെ ശ്രദ്ധേയമാക്കി.


Related Articles

മേല്‍പ്പാലം തുറന്നുകൊടുത്ത സംഭവം: വി ഫോര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേല്‍പ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. വി

ഇരുപ്പുറയ്ക്കട്ടെ: ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ഇരുപ്പുറയ്ക്കട്ടെ (ലൂക്കാ 10:38-42) ഈശോ ശിഷ്യന്മാര്‍ക്കൊപ്പം യാത്ര നടത്തുകയാണ്. അതിനിടയില്‍ അവര്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അവിടെ മാര്‍ത്ത, മറിയം സഹോദരിമാരുടെ

കൊറോണയെ തോല്പിച്ച് വയോധിക മെത്രാന്‍

ഹേനാന്‍: ചൈനയില്‍ 2,600 പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് (കൊവിഡ്-19) ബാധയെ അതിജീവിച്ച് നന്യാങ്ങിലെ തൊണ്ണൂറ്റെട്ടുകാരനായ ബിഷപ് എമരിറ്റസ് മോണ്‍. ജുസെപ്പെ ജു ബവോയു രാജ്യത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*