Breaking News

കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്കും-ആര്‍ബിഐ ഗവര്‍ണര്‍

കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്കും-ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കും. ബാങ്കിംഗ് ഇതര, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഫണ്ട് ലഭ്യമാക്കും. 50,000 കോടി രൂപയാണ് ഇതിനായി നബാര്‍ഡിനും സിഡ്ബിക്കും എന്‍എച്ച്ബിക്കുമായി നല്കുന്നത്.  കൂടുതല്‍ വായ്പകള്‍ നല്കുന്നതിനായി റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ 0.25 ശതമാനം കുറച്ചു.
4 ലക്ഷ്യ പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ ഗവര്‍ണര്‍ നടത്തിയത്. വിപണിില്‍ പണലഭ്യത ഉറപ്പാക്കുക, ബാങ്കുകളുടെ വായ്പാസൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സുഗമമാക്കുക എന്നിവയാണത്.
ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കും. ഒരു മാസത്തിനുള്ളില്‍ ഫണ്ടുകള്‍ വിതരണം ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകണം. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തുടര്‍ന്നും സാധാരണപോലെ പ്രവര്‍ത്തിക്കണം. എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ ചെയ്ത നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരിക്കുകയാണ്. മാര്‍ച്ചില്‍ കയറ്റുമതി 34.6 ശതമാനം കുറഞ്ഞു. സാമ്പത്തിക സംവിധാനത്തില്‍ സ്ഥിരതനിലനിര്‍ത്താനായി തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെട്ട് റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥര്‍ തൊഴിലെടുത്തുകൊണ്ടിരിക്കുകയാണ്.
ഇത് നമ്മുടെ അന്ധകാരത്തിന്റെ വിനാഴികളാണ്. വെളിച്ചത്തിലേക്ക് നമ്മള്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ഐഎംഎഫിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജി20 രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.


BEJO SILVERY

 Related Articles

ഓ​ഖി ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കു​ന്ന ഓർമകൾക്ക് ഇന്ന് മൂ​ന്നാ​ണ്ട്.

ജോൺസൻ പുത്തൻവീട്ടിൽ ജീവനും സ്വ​ത്തും ക​ട​ല്‍ ക​വ​ര്‍ന്നെ​ടു​ത്ത് മൂ​ന്ന് വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ​രു​ടെ കു​ടം​ബ​ങ്ങ​ള്‍ക്കും ഇ​ന്നും ഒ​ടു​ങ്ങാ​ത്ത ദു​രി​ത​ങ്ങ​ളാ​ണ്.   കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍

ചരിത്രം ആവശ്യപ്പെടുന്ന ജാഗ്രത

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാമതിലില്‍ അണിചേരുന്നതിന് സമൂഹത്തെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച വിളംബരജാഥ വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറില്‍ എത്തിയതിന് സാക്ഷ്യം നിന്ന ശേഷമാണ്

ലൗ ജിഹാദ്: വൈദികന്റെ അഭിമുഖം വളച്ചൊടിച്ചുവെന്ന് ആരോപണം

ലൗജിഹാദും തീവ്രവാദപ്രശ്‌നങ്ങളും സംബന്ധിച്ച് ടിവി ചാനല്‍ അഭിമുഖത്തില്‍ വൈദികന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആരോപണം. ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോഷി മയ്യാറ്റിലിന്റെ അഭിമുഖമാണ് മുന്‍ ഡിജിപി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*