കെ.ആര്‍.എല്‍.സി.ബി.സി സ്ഥാപകദിനം ആഘോഷിച്ചു

കെ.ആര്‍.എല്‍.സി.ബി.സി സ്ഥാപകദിനം ആഘോഷിച്ചു

വിജയപുരം: കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെ യോഗം വിജയപുരം മെത്രാസനമന്ദിരത്തില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെയും മെത്രാന്മാരും വികാരി ജനറല്‍മാരും പങ്കെടുത്തു. കെആര്‍എല്‍സിസി സെക്രട്ടറിയേറ്റ് യോഗവും നടത്തി. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 16-ാമത് സ്ഥാപന ദിനാചരണത്തിന്റെ സ്മരണയ്ക്കായി വിജയപുരം മെത്രാസനമന്ദിരാങ്കണത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വൃക്ഷത്തൈ നട്ടു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ് കമ്മീഷന്‍ സെക്രട്ടറിമാര്‍, സംഘടനാനേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles

യുവജനങ്ങള്‍ തങ്ങളെ സ്വയം കണ്ടെത്തണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ലോകത്തിലെ പ്രമുഖ തത്വചിന്തകന്മാരും മഹാന്മാരും തങ്ങള്‍ ആരാണെന്ന് സ്വയം മനസിലാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതുപോലെ യുവജനങ്ങള്‍ സ്വയം കണ്ടെത്തലുകള്‍ നടത്തി സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്

ജീവനാദം കലണ്ടര്‍ വിതരണം നടത്തി

നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*