കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു

Print this article
Font size -16+
ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി പോയിട്ടും കടലാക്രമണം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കടലോര മേഖലകളിൽ ഇപ്പോഴും വീടുകൾ കടൽ എടുത്തുകൊണ്ടിരിക്കുകയാണ്. ഓക്കി ദുരന്തത്തിൽ നിന്നും കരകയറി വരികയായിരുന്നു തീരദേശ ജനത്തിന് ജനത്തെ കടൽ കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപറമ്പിൽ, വൈസ് പ്രസിഡന്റ് ഷാജി ജോർജ്, അസോ സെക്രട്ടറി ഫാ.തോമസ് തറയിൽ, ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ.മിൽട്ടൻ കളപുരക്കൽ, ഫാ.ഷാജ്കുമാർ അഡ്വ.ഷെറി ജെ.തോമസ്,എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!