Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കെ.എം. റോയ് മികവും സംഘാടകശേഷിയും ഉണ്ടായിരുന്ന മാധ്യമപ്രവര്ത്തകന് -ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: കൊച്ചി നഗരത്തിന്റെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളില്‍ തിളങ്ങി നിന്ന പ്രതിഭയായിരുന്നു അന്തരിച്ച കെ.എം റോയ് എന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനമേഖലയില്‍ അസാധാരണമായ പാടവം കൊണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘാടക മികവുകൊണ്ടും പ്രശസ്തനായ കെ.എം റോയിയുടെ നിര്യാണം മൂലമുണ്ടായ നഷ്ടം വളരെ വലുതാണ്. ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ബിഷപ് സന്ദേശത്തില്‍ പറഞ്ഞു.
കെ.എം. റോയിയുടെ നിര്യാണത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. അലക്സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അനുശോചിച്ചു.
കെ.എം. റോയിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) അനുശോചിച്ചു. അഞ്ചു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ സുദീര്‍ഘമായ ശുശ്രൂഷ കേരള സമൂഹത്തിന് പ്രചോദനമായിരുന്നു. മംഗളം പത്രം, മംഗളം വാരിക, ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ഇക്കണോമിക് ടൈംസ് തുടങ്ങിയവയുടെ പത്രാധിപസമിതി അംഗമായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും തന്റെ പ്രാഗത്ഭ്യം ഒരുപോലെ തെളിയിച്ചിട്ടുണ്ട്.
രണ്ടായിരാമാണ്ടില്‍ മാധ്യമ അവാര്‍ഡു നല്കി കെസിബിസി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. സമൂഹത്തിലെ ഇരുളും വെളിച്ചവും നിറഞ്ഞ പാതകള്‍ ധീരമായ രീതിയില്‍ ചൂണ്ടിക്കാണിക്കുക എന്നത് കെ. എം. റോയിയുടെ ശൈലിയായിരുന്നു. നീതിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം ചേര്‍ന്ന് നിന്നുകൊണ്ടായിരുന്നു തന്റെ മാധ്യമരംഗത്തെ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നത്. തന്റെ ചിന്തോദ്ദീപകമായ രചനകളിലൂടെ കെ. എം റോയി എന്നും അനുസ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ബിജോ സിൽവേരിയുടെ മാതാവ് റോസി സിൽവേരി നിര്യാതയായി
ഒാലപ്പുറത്ത് നിര്യാതനായ സിൽവേരിയുടെ ഭാര്യ റോസി സിൽവേരി നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 14/8/2018 തീയതി രാവിലെ 10.30യ്ക്ക് മതിലകം, സെൻറ് ജോസഫ് പള്ളി സിമിത്തേരിയിൽ. പരേത ചാലക്കുടി
ആഗമനകാലം കാത്തിരിപ്പിന്റെ കാലം
ആഗമനകാലം (Advent) ആഗമനകാലം യേശുക്രിസ്തുവിന്റെ വരവിനായുള്ള കാത്തിരിപ്പാണ്. പൊതു കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസം വര്ഷാവസാനമാണെങ്കിലും ആരാധനാക്രമ വത്സരമനുസരിച്ച് അത് ആരംഭമാണ്. ആരാധനക്രമ വത്സരം തുടങ്ങുന്നത് നവംബര്‍
പാവങ്ങള്‍ക്കായി സമര്‍പ്പിച്ച ജീവിതം
ബ്രസീലിലെ പാവങ്ങള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ചിരുന്ന സിസ്റ്റര്‍ സബീന 2021 ഫെബ്രുവരി 20ന് നിര്യാതയായി തിരുവനന്തപുരം പാലിയോട് ഇടവകയില്‍ വെള്ളംകൊല്ലിതലയ്ക്കല് സുകുമാരന്റെയും, രത്നകുമാരിയുടെയും മകളായി സബീന പ്രിജ