കെ.എൽ.സി.എ.കൊച്ചി രൂപത പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.

ഡയറക്ടർ ഫാ.ആന്റണി കുഴിവേലിലിന്റെയും പൈലി ആലുങ്കലിന്റെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്ന് 7 വനിതകൾ ഉൾപ്പടെ 42 കെ.എൽ.സി.എ. പ്രവർത്തകർ വരാപ്പുഴ പഞ്ചായത്തിലെ വാർസ് നമ്പർ 6 ൽ ദുരിതാശ്വാസ / പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വാർഡ് മെമ്പർ ഷൈജിയുടെ നിർദ്ദേശാനുസരണം 12 വീടുകൾ വാസയോഗ്യമാക്കി.
ദുരിതാശ്വാസ / പുനർധിവാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് സഹകരിച്ച എല്ലാ ഇടവകകളിലെയും കെ.എൽ.സി.എ. ഭാരവാഹികൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങളും പ്രത്യേകം നന്ദിയും അറിയിച്ചു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി, ഷീലാ ജെറോം, സിന്ധു ജസ്റ്റസ്, ലോറൻസ് ജോജൻ എന്നിവർ വിവിധ പ്രവർത്തന ഗ്രൂപ്പുകൾക്ക് നേതൃത്വം നല്കി. TA ഡാൽഫിൻ, അലക്സാണ്ടർ ഷാജു എന്നിവർ പ്രവർത്തനങ്ങൾക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു സഹായിച്ചു.
Related
Related Articles
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്,
സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം
അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത്
കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്