കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി

Print this article
Font size -16+
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും, സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു.മദ്യസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന വരെ തിരിച്ചറിയാനും ബാലറ്റിലൂടെ ഭരണത്തിൽ നിന്ന് അകറ്റി നിറുത്താനും സാധിക്കണമെന്നും ഇടയലേഖനത്തിലൂടെ ( സർക്കുലർ) കെ സി ബി സി മദ്യവിരുദ്ധ കമ്മീഷൻ ആഹ്വാനം ചെയ്തു..
മദ്യവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മധ്യമേഖല സമ്മേളനം കാലടി സെൻറ് ജോർജ് പള്ളി അങ്കണത്തിൽ ഫാ.ജോൺ പുതുവ ഉൽഘാടനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ മത-സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടിതമായ മുന്നേറ്റം നടത്തണമെന്ന് അദ്ധേഹം പറഞ്ഞു. .യുവ തലമുറ ലഹരിയുടെ പിടിയിലമരുന്നത് ഭാവി കേരളത്തെ വിനാശത്തിലേക്ക് നയിക്കാനിടയാകുമെന്ന് അദ്ധേഹo തുടർന്ന് പറഞു.കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ മദ്യവിരുദ്ധ സന്ദേശം നൽകി.
2019 -20 പ്രളയകാലത്ത് 14,700 കോടിയുടെയും 202O-21 കോവിഡ് കാലത്ത് 10,340 കോടിയുടെയും മദ്യമാണ് മലയാളികൾ കുടിച്ചത്.സർക്കാരിന്റെ മദ്യവർജന നയം ശുദ്ധ തട്ടിപ്പായിരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 65,000 കോടിയുടെ മദ്യമാണ് മലയാളിയെ സർക്കാർ കുടിപ്പിച്ചത്.
ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ മലയാളിയെ കുടിപ്പിച്ച് കിടത്തുകയാണ് ക ചെയ്തതെന്ന് അഡ്വ.ചാർളി പോൾ പറഞ്ഞു.ചടങ്ങിൽ അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷൈബി പാപ്പച്ചൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചെറിയാൻ മുണ്ടാടൻ, ആൻറണി ഇഞ്ചി പറമ്പിൽ, ബിജു ആലുക്ക, ഡേവീസ് ചക്കാലക്കൽ, ജോസ് പടയാട്ടി, പൗലോസ് കീഴ്ത്തറ, തോമസ് മറ്റപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത
2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. 2018 ആഗസ്റ്റ്
സ്വകാര്യ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍
രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് ട്രെയിനാണ് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ നാലാം തീയതി ഓടിത്തുടങ്ങിയ തേജസ് എക്സ്പ്രസ്. ഓരോ സീറ്റിലും എല്‍ഇഡി ടിവി, വായിക്കാന്‍ മാസികകള്‍,
പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള പ്രഖ്യാപിച്ചു
പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍
No comments
Write a comment
No Comments Yet!
You can be first to comment this post!