കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് വരാപ്പുഴ അതിരൂപതയിലെ നാലാം ഫെറോന

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത നാലാം ഫെറോന മനുഷ്യ ചങ്ങല തീര്‍ത്തു വൈറ്റില മുതല്‍ പനങ്ങാട് വരെയുള്ള ദേശീയപാതയില്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ വിവിധ പള്ളികളില്‍ നിന്നായി രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു.കെ എല്‍ സി എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു . കെ .ആര് .എല്‍ .സി .സി . ജനറല്‍ സെക്രട്ടറി ശ്രീ. ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. ഫെറോനാ വികാരി ബഹു . ഫാ. ജോസഫ് ചേലാട്ട്, സെക്രട്ടറി ബഹു . ഫാ. മിഥുന് ചെമ്മായത്ത്, കോഡിനേറ്റര്‍. ബഹു . ഫാ. ഷിനോജ് റാഫേല്‍ ആറാംഞ്ചേരി, ബഹു. ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്, ശ്രീ. ഓബി കട്ടിക്കാട്, ശ്രീ.ഇന്നസെന്റ് കൂടാരപ്പള്ളി എന്നിവര്‍ മനുഷ്യ ചങ്ങലക്ക് നേതൃത്വം കൊടുത്തു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്
കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ
“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.
ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ