കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കോടതി വിമര്‍ശിച്ചു.

നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങള്‍ നടത്തിയത്. കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സ്വീകരിക്കുന്നില്ലെന്ന് സുപ്രിം കോടതി വിമര്‍ശിച്ചു.
വാക്സിനുകള്‍ തയ്യാറാക്കുന്നതുവരെ പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തരുതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, ദില്ലി, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് , ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവയാണ് പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍.

നേരത്തെയുള്ളതിനേക്കാള്‍ സ്ഥിതി വഷളാകുന്നുവെന്നും കര്‍ശന നടപടികളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.60 ശതമാനം ആളുകളും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരില്‍ 30 ശതമാനം പേര്‍ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ട്. പലരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല
വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് (18.9%). തൊട്ടടുത്ത് രണ്ടാം സ്ഥാനത്താണ് കേരളം. രാജ്യത്ത് നിലവില്‍ ചികത്സയിലുള്ള കോവിഡ് രോഗികളില്‍ 14.7 ശതമാനം പേരും കേരളത്തിലാണ്. തൊട്ടു പിന്നാലെ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി (8.5 ശതമാനം).
രാജ്യത്തെ വൈറസ് ബാധ കണ്ടെത്തുന്നതിനായി പ്രതിദിനം ശരാശരി 1.1 ദശലക്ഷം സാമ്ബിളുകള്‍ പരിശോധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു


Tags assigned to this article:
covidsupremecoutvirus

Related Articles

ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

തീവ്രശുചീകരണയത്‌നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്

കെ എല്‍ സി ഡബ്ല്യു എ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തി

കൊല്ലം: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ വനിതാ കമ്മീഷന്റെ (കെഎല്‍സിഡബ്ല്യുഎ) സംസ്ഥാന പ്രതിനിധി സമ്മേളനം ചേര്‍ന്നു. ഫാ. ജോളി അബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന

ഫാ. ജെയ്‌സണ്‍ വടശേരി ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ സെക്രട്ടറി

എറണാകുളം: ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജെയ്‌സണ്‍ വടശേരി തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ സമാപിച്ച ഐസിഎംസിയുടെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*