കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ഇത് നീങ്ങും എന്നാണ് പ്രാഥമീക നിഗമനം. എന്‍ഡിആര്‍എഫിന്റെ 18 അംഗ സംഘം നെയ്യാറ്റിന്‍കരയില്‍ എത്തി. ഇവര്‍ പ്രദേശത്തിന് വേണ്ട മുന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ചു.കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാകണമെന്നും,സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്‍കരുതല്‍ നടപടികളില്‍ പറയുന്നു.
Related
Related Articles
പുതിയ ഉണര്വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി
ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളത് വെളിപ്പെടുത്തലുമായി ഇന്ത്യയുടെ അഭിമാന താരം
ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളതെന്നും ജന്മനാ തനിക്ക് ഒന്ന് മാത്രമേ ഉള്ളൂ എന്ന് ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ്. യുവതാരങ്ങള്‍ക്ക്
ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്
നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന്