കേരളത്തിന് അഭിമാനനിമിഷം: കൊവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതിമാര്‍ ആശുപത്രി വിട്ടു

കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാര്‍ ആശുപത്രിവിട്ടു. 93 വയസുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി വിട്ടത്. വീട്ടിലെത്തിയതിനുശേഷം 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും. രാജ്യത്ത് രോഗം ഭേദമാകുന്ന ഏറ്റവും പ്രായംകൂടിയ ദമ്പതിമാരാണിവര്‍. 40 ഓളം പേര് വരുന്ന പ്രത്യേകസംഘമാണ് ഇവരെ പരിചരിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ അതീവഗുരുതരമായിരുന്നു ഇവരുടെ സ്ഥിതി. ദമ്പതികളെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച നഴ്സും രോഗമുക്തി നേടി ഇന്നു തന്നെ ആശുപത്രി വിട്ടിരുന്നു. മൂന്നുപേരുടെ രോഗവും മാറിയത് കേരളത്തിന് അഭിമാനവും ആത്മവിശ്വാസമുയര്ത്തുന്നതുമായി.
‘എല്ലാവര്ക്കും നന്ദി. രോഗം മാറിയതില്‍ ഏറെ സന്തോഷം. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി’ എന്നായിരുന്നു ആശുപത്രി വിടുമ്പോഴുള്ള ദമ്പതിമാരുടെ പ്രതികരണം’. ആംബുലന്‍സില്‍ ഇരുവരെയും റാന്നിയിലേക്കുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു മുതിര്‍ന്ന നഴ്സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ കൈവീശിയാണ് ഇവരെ യാത്രയാക്കിയത്.
ഇറ്റലിയില്‍നിന്നെത്തിയ ഇവരുടെ അടുത്തബന്ധുക്കളുമായ സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് കൊറോണ ബാധിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഇരുവര്‍ക്കും പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസ്വസ്ഥകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മികച്ച പരിചരണത്തിലൂടെ ഇരുവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി. മാര്‍ച്ച് ഒന്‍പതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിനുശേഷം തോമസിന് ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊറോണ ബാധിച്ച അറുപതു വയസിനു മുകളിലുള്ളവരെ ഹൈ റിസ്ക് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. അതിനാല്‍ത്തന്നെ തോമസിന്റെയും മറിയാമ്മയുടെയും ആരോഗ്യനിലയില്‍ അതീവ ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്.
Related
Related Articles
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്
നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ
നിന്റെ മഹത്വം എന്നെയും കാണിക്കണമേ യേശുവിന്റെ വചനങ്ങള്‍ ശ്രവിക്കുവാന് ജനങ്ങള്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തുകൂടുന്നതും തീരത്തുണ്ടായിരുന്ന ശിമയോന്റെ വള്ളം ഈശോ വചനപ്രഘോഷണത്തിന്റെ വേദിയാക്കി മാറ്റുന്നതും, രാത്രി