കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കൊച്ചി:തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ബുധനാഴ്ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രവചനം. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം തീവ്രമായി മാറുന്നതോടെ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.

ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.
നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.കേരള തീരത്ത് എഴുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പുളളത്.
ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


Tags assigned to this article:
alertcyclonekeralawind

Related Articles

ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ക്രിസ്തുമസിന്റെ ഊഷ്മളത ഒട്ടും ചോര്‍ന്ന് പോകാതെ വത്തിക്കാനില്‍ ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കമായി. അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെയും, പുല്‍ക്കൂടിന്റെയും സ്വിച്ച് ഓണ്‍

വരാപ്പുഴ അതിരൂപതയില്‍ യുവജനദിന ആഘോഷം

എറണാകുളം: യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈത്രം-2019 ന്റെ ഭാഗമായി നടന്ന ബോള്‍ ഔട്ട് ടൂര്‍ണമെന്റ് കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ആന്റണി ആന്‍സില്‍ ഉദ്ഘാടനം ചെയ്തു. സെന്റ്ആല്‍ബര്‍ട്‌സ് സ്‌കൂളില്‍

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്‌കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*