കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.

കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.

കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്.
സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23 മത് വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളന (വെബിനാര്‍ )ത്തിന് മുന്നോടിയായി നടന്ന സംസ്ഥാനതല യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകന ചര്‍ച്ച നടന്നത് .രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരിക്കും സംസ്ഥാന സമ്മേളനം ആരംഭിക്കുക കെ.ആര്‍.എല്‍. സി.സി. സെക്രട്ടറി ജനറലും പുനലൂര്‍ ബിഷപ്പുമായ റൈറ്റ് .റവ.ഡോ: സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും കെ.ആര്‍.എല്‍.സി.സി.പ്രസിഡന്റും കൊച്ചി രൂപതാ ബിഷപ്പുമായ റൈറ്റ്.റവ.ഡോ: ജോസഫ് കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും സംസ്ഥാന സെക്രട്ടറി ജിസ് മോന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജോജോ മനക്കില്‍ പ്രമേയം അവതരിപ്പിക്കും വൈസ് ചെയര്‍മാന്‍ ജോസഫ് മാര്‍ട്ടിന്‍ സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ കൊച്ചി എം.എല്‍.എ. കെ.ജെ മാക്‌സി മുഖ്യ പ്രഭാഷണവും നടത്തും. ദേശിയ ന്യൂനപക്ഷ അവകാശ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് കുരിയന്‍ ന്യുനപക്ഷ അവകാശങ്ങളെ കുറിച്ച് സംസാരിക്കും ഇടട സംസ്ഥാന സ്പിരിച്ചല്‍ ഡയറക്ടര്‍ റവ.ഫാ.പ്രസാദ് തെരുവത്ത് ഛഇഉ ഇടട വരാപ്പുഴ അതിരൂപത സ്പിരിച്ചല്‍ ഡയറക്ടര്‍ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി വൈസ് ചെയര്‍മാന്‍ സുജിത്ത് ഇലഞ്ഞിമിറ്റം , മാത്യു തോമാസ് ,സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ വേട്ടാ പറമ്പില്‍,സെക്രട്ടറി അനീഷ് ആറാട്ടുകുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍ കൃതജ്ഞയും അര്‍പ്പിക്കും

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

മാർച്ച് 25 ന് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഐ സി എം ആർ

ചരിത്രമതിലില്‍ വിരിയുന്ന ചരിത്രം യഥാര്‍ത്ഥവസ്തുതകളുടെ പുനരാവിഷ്‌ക്കരണം

ആക്കുളത്തെ ചരിത്രമതിലില്‍ വരക്കപ്പെടുന്ന അഞ്ചുതെങ്ങ് കലാപത്തിന്റെ അടിക്കുറിപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുരപദിഷ്ടവും സങ്കുചിതതാല്പര്യങ്ങളാല്‍ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1721ലെ അഞ്ചുതെങ്ങ് സമരം കര്‍ഷക, കയര്‍, മത്സ്യ, നെയ്ത്ത്

ചരിത്രത്തിന്റെ വികലാഖ്യാനത്തിനോ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍?

  മഹാമാരിക്കാലത്തെ നവകേരള നിര്‍മിതി പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി എന്തുമാകട്ടെ, കേരളത്തിന്റെ സാംസ്‌കാരികപരിണാമചരിത്രവും പൈതൃകവും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടാവില്ല. കേരളത്തിലെമ്പാടും ”പ്രാദേശികവും വംശീയവുമായ സംസ്‌കാരചരിത്രത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*