Breaking News

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയില്‍നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍നിന്നും മുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. വ്യാപക പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കൊവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവാണ്. ഇതില്‍ പോസിറ്റീവായ നാലു ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ചുവരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.
പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 പുതിയ കേസുകളും 73 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രോഗബാധിതരുടേത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 35,043 ആയി. മരണസംഖ്യ 1,147 ആയി ഉയര്‍ന്നു. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13ല്‍നിന്ന് 25.37 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തില്‍നിന്ന് 11 ദിവസമായ മാറിയതും ശുഭസൂചനയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്. ഇന്നലെത്ത കണക്കനുസരിച്ച് ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡല്‍ഹി (3439), രാജസ്ഥാന്‍ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു.Related Articles

തീരസംരക്ഷണ പദ്ധതികള്‍ അട്ടിമറിക്കപ്പെടരുത് – ബിഷപ് ഡോ. ജോസഫ് കരിയില്‍

  കൊച്ചി: തീരത്തിന്റെ അവകാശികളായ തീരദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തീരത്തുനിന്ന് ഒഴിഞ്ഞുപോയി മറ്റു മേഖലകള്‍ കണ്ടെത്തി രക്ഷപ്പെടുന്നതിന് സഭാനേതൃത്വം തടസം നില്‍ക്കുന്നുവെന്ന അപകടകരമായ ചിന്ത പടര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഗൂഢതന്ത്രത്തിനെതിരെ

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

നെടുമ്ബാശ്ശേരിയില്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി യുഎസ് പൗരന്‍ പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*