കേരളത്തിൻ്റെ നവോത്ഥാന താരോദയം: ഉദയംപേരൂർ സൂനഹദോസ്

കേരളക്രൈസ്തവ
സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു
1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഉദയംപേരൂർ സൂനഹദോസ്. കേരള സഭയിൽ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ദൂരീകരികരിക്കാൻ
ഈ മഹാസംഗമത്തിലൂടെ കഴിഞ്ഞു.അക്കാലത്ത് കേരളത്തിൽ നടമാടിയിരുന്ന ജാതിമത ഭേദങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ ആദ്യമായി ശക്തമായി പ്രതികരിച്ച വേദിയായിരുന്നു അത്.
അന്നത്തെ കൊച്ചി മെത്രാൻ ആൻഡ്രു ദെ സാന്താ മരിയാ യുടെ സഹായത്തോടെ ഗോവ മെത്രാപ്പോലീത്തയായിരുന്ന ഡോ.അലക്സിസ് മെനേസിസ് ആണ് സൂനഹദോസ് വിളിച്ചു ചേർത്തത്. വൈദികരും അല്മായരും ഉൾപ്പെടെ 853 പേർ ഈ സൂനഹദോസിൽ പങ്കെടുത്തു.കേരളസഭയിൽ നിലനിന്നിരുന്ന ശകുനം നോക്കൽ, അയിത്തം, മന്ത്രവാദം തുടങ്ങിയവ ഇല്ലാതാക്കാനും ഇതുവഴി കഴിഞ്ഞു.കേരളസഭയെ കൽദായ
പാത്രിയാർക്കീസിൻ്റെ അധികാരത്തിൽ നിന്നും വേർപെടുത്തി പാപ്പായുടെ കീഴിലാക്കുക, ലത്തീൻ ആരാധനക്രമം സുറിയാനി ഭാഷയിലാക്കി ഉപയോഗിക്കുക,
വൈദിക ബ്രഹ്മചര്യം നിർബന്ധമാക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും ഈ സൂനഹദോസിലെടുത്തു.
കേരളസഭയിലെ ക്രിസ്ത്യാനികളെ
റോമൻ സഭയുമായി ഐക്യപ്പെടുത്താൻ കഴിഞ്ഞത് സൂനഹദോസിൻ്റെ വിജയമാണ്.
സിബി ജോയ്