കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു

കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കൊല്ലം രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നൂറോളം യുവജന പ്രവര്‍ത്തകര്‍ അണിനിരന്ന സമാധാന നടത്തത്തിനുശേഷം ചേര്‍ന്ന യോഗത്തില്‍ രൂപതാ പ്രസിഡന്റ് എഡ്വേര്‍ഡ് രാജു യുവജനദിന സന്ദേശം നല്കി. സമാധാന നടത്തത്തിനും യോഗത്തിനും കെസിവൈഎം കൊല്ലം രൂപത ഡയറക്ടര്‍ ഫാ. ഷാജന് നൊറോണ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി രജനി, ജനറല്‍ സെക്രട്ടറി വിപിന്‍ ക്രിസ്റ്റി, രൂപതാ സമിതി അംഗങ്ങളായ നിധിന് എഡ്വേര്‍ഡ്, മനീഷ്, മാനുവല്‍ ആന്റണി, സോബിന്‍, ജോത്സ്യന, നേഹ, കെസിവൈഎം കേരളപുരം യൂണിറ്റ് ജനറല്‍ സെക്രട്ടറി സെബിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Related
Related Articles
നിണമണിഞ്ഞ കശ്മീര്‍
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ
മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ
വത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും
വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ