Breaking News

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പഠനശിബിരം നടത്തി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പഠനശിബിരം നടത്തി

കൊല്ലം: കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പഠനശിബിരം സംഘടിപ്പിച്ചു. ജാതിവ്യവസ്ഥയില്‍ രൂപപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ ജാതികൊണ്ട് മുഖ്യധാരാപ്രവേശനം ലഭിക്കാതെ പോയവരാണ് ഇന്ത്യയിലെ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍. ഇവര്‍ക്ക് ഭരണഘടന നല്‍കിയ സാമൂഹ്യ പരിരക്ഷയാണ് സംവരണം. ഇത് നിഷേധിക്കാന്‍ ഒരു ഭരണസംവിധാനത്തിനും അവകാശമില്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് പറഞ്ഞു. കെആര്‍എല്‍സിസി മുന്‍ സെക്രട്ടറി ഓസ്‌ക്കാര്‍ ലോപ്പസ് വിഷയം അവതരിപ്പിച്ചു.
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് സംവരണം അട്ടിമറിക്കുന്ന നടപടി പിന്നാക്കക്കാരെയും ദളിത് വിഭാഗങ്ങളേയും വളരെയധികം പിന്നിലേക്ക് കൊണ്ടുപോകുമെന്ന് കൊല്ലം രൂപതാ ലെയ്റ്റി ഡയറക്ടര്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍ പറഞ്ഞു. സജീവ് പരിശിവിള, അല്‍ഫോണ്‍സ ആന്റില്‍സ്, കര്‍മ്മലി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സിറാ യോഹന്നാന്‍ നന്ദിപറഞ്ഞു.


Related Articles

കോവിഡ്കാലത്ത് നിര്‍ദ്ധനര്‍ക്ക് സൗജന്യമായി ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ; ദിനം പ്രതി എത്തുന്നത് 100 ലധികം പേര്‍

  അനില്‍ ജോസഫ് നെയ്യാറ്റിന്‍കര ; കോവിഡ്കാലത്ത് സൗജന്യമായി നിര്‍ദ്ധനര്‍ക്ക് ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ശ്രദ്ധ നേടുന്നു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര

ഫാ.മാത്യു സോജൻ മാളിയേക്കൽ വരാപ്പുഴ അതിരൂപത വക്താവ് അഡ്വ. ഷെറി ജെ.തോമസി P.R.O

വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും വക്താവുമായി റവ.ഫാ.മാത്യു സോജൻ മാളിയേക്കലിനെയും., അതിരൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറായി അഡ്വ. ഷെറി ജെ.തോമസിനെയും ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തി

കടലും കാടും മേടും താണ്ടി കുടിയേറ്റ തൊഴിലാളികളുടെ പലായനം

ബ്രഹ്മപുര്‍:  കൊറോണവൈറസ് വ്യാപനം തടയാനുള്ള രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ ഭാഗമായി ട്രെയിനും വിമാനവും ബസും ടാക്‌സിയും ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കെ തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1.60 ലക്ഷം രൂപയ്ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*