Breaking News

കേസുകൾ എടുക്കുന്നത് ചില വിഭാഗങ്ങൾക്കെതിരെ മാത്രമാകുന്നു എന്ന പരാതി ഉണ്ടാകാൻ ഇടയാകരുത്: കെ എൽ സി എ

കേസുകൾ എടുക്കുന്നത് ചില വിഭാഗങ്ങൾക്കെതിരെ മാത്രമാകുന്നു എന്ന പരാതി ഉണ്ടാകാൻ ഇടയാകരുത്: കെ എൽ സി എ

കൊച്ചി: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിഭാഗവും പോലീസും ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണ്. അതേസമയം നിയമങ്ങൾ കർക്കശമായി നടപ്പാക്കുമ്പോൾ കേസുകൾ എടുക്കുന്നത് ചില വിഭാഗങ്ങൾക്കെതിരെ മാത്രമാകുന്നു എന്ന പരാതി ഉണ്ടാകാൻ ഇടയാകരുത്. അഞ്ചിലധികം ആളുകൾ കൂടിയ ചടങ്ങുകളുടെ പത്ര ഫോട്ടോകൾ പോലും പ്രസിദ്ധീകരിക്കുകയും കഴിഞ്ഞദിവസം കൊച്ചിയിൽ 5 പേർ പങ്കെടുത്ത ദിവ്യബലി ചൊല്ലിയ വൈദികനെയും പങ്കെടുത്തവരെയും പുറമേ നിന്ന് അപ്രതീക്ഷിതമായി ഒരാൾകൂടി പള്ളിയിൽ വന്നുചേർന്നതിനെതുടർന്ന് എല്ലാവരെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയയ്ക്കുകയും പിന്നീട് വാർത്ത ഉണ്ടാക്കുന്നതിനു വേണ്ടി കടലാസുകൾ ഒപ്പിടാൻ വിട്ടുപോയി എന്ന് പറഞ്ഞ് വൈദികനെ ഉൾപ്പെടെ തിരികെ വിളിപ്പിച്ച  പോലീസ് നടപടിയും ഇത്തരത്തിലുള്ള സംശയങ്ങൾ ദൃഢീകരിക്കുന്നു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടണം. എല്ലാ ആളുകളോടും ഒരേ സമീപനം പുലർത്തണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ദിവ്യബലിയിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് ശേഷം വീണ്ടും സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാകണമെന്നും എന്നും കെഎൽസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ബിജു ജോസി, ജസ്റ്റീന ഇമ്മാനുവൽ, ജസ്റ്റിൻ കരിപ്പാട്ട്, ജോർജ് നാനാട്ട്, ജോൺ ബാബു,  ഗൾഫ് നാടുകളിലെ കെഎൽസിഎ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുന്ന അലക്സ് താളുപാടത്ത് എന്നിവർ പ്രസംഗിച്ചു.

 


Related Articles

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌

വിശ്വാസ സ്വാതന്ത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍

ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രേഖാശര്‍മ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി. ക്രൈസ്തവ വിശ്വാസാനുഭവത്തിന്റെ ഭാഗമായ കുമ്പസാരം എന്ന കൂദാശ നിരോധിക്കണം

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

പുനലൂര്‍: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 33-ാമത് ജനറല്‍ അസംബ്ലി 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*