Breaking News

കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി

കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ സ്വദേശികളായ കെ.ജെ.ട്രീസ, ബി.വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഴക്കാലത്തിനുമുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാംഘട്ട ജോലികളുടെ പുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിനായി കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂര്‍ കനാലിന്റെ കടവന്ത്ര മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള ഭാഗം രണ്ടാഴ്ചക്കുള്ളില്‍ വൃത്തിയാക്കന്‍ നടപടി സ്വീകരിക്കണം. ഹര്‍ജി മേയ് 12 ന് വീണ്ടും പരിഗണിക്കും. പേരണ്ടൂര്‍ കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയാന്‍ വലകെട്ടുന്നതിനുള്ള ജോലികള്‍ 40 ശതമാനം പൂര്‍ത്തിയായെന്നും പായലും ചെളിയും നീക്കംചെയ്യുന്നതിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെന്നും കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ മേയ് 15ന് പൂര്‍ത്തിയാകുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.



Related Articles

കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ

ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നടപടി കെസിബിസി അപലപിച്ചു

കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ 2018-ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ

മെക്സിക്കോയിൽ വൈദീകൻ വെടിയേറ്റ് മരിച്ചു.

                     ഈ ആഴ്ചയിൽ മെക്സിക്കോയിൽ രണ്ടാമത്തെ വൈദീകനാണ് കൊല്ലപെടുന്നത്. ഗ്വാദലഹാരയിലെ പ്രാന്തപ്രദേശത്തിൽ ആണ് വൈദീകന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*