കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം

കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ  സംരക്ഷിക്കണം

 

തോപ്പുംപടി: ഫോർട്ടുകൊച്ചിയിൽ പൈതൃക മേഖലയെ തിരിച്ചറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുമായി ഈ മേഖലയിൽ പൈതൃക സ്വാഗത കവാടം (ഹെറിറ്റേജ് ഗെയ്റ്റ് ) നിർമ്മിക്കണമെന്ന് കൊച്ചി രൂപത ഹ്യുമൻ റിസോഴ്സ് ഡവലെപ്പ്മെൻറ് വിഭാഗം കൊച്ചി നഗരസഭയോടും ബന്ധപ്പെട്ട കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസിനോടും, ആൻ്റെണി കുരീത്തറയോടും ആവശ്യപ്പെട്ടു. “കൊച്ചി രൂപതയും നഗരത്തിൻ്റെ വളർച്ചയും – പൈതൃക ചിന്തകൾ ” എന്ന വിഷയത്തിൽ തോപ്പുപടി കാത്തലിക്ക് സെൻ്ററിലെ എച്ച് , അർ. ഡി. കേന്ദ്രത്തിൽ വെച്ച് നടത്തിയ സെമിനാറിലാണ് ആവശ്യം ഉയർന്നു വന്നത്.

പൈതൃക മേഖലയിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ഇമ്മാനുവേൽ കോട്ടയുടെയുo ആദ്യ സാന്തക്രൂസ് ബസിലക്കയുടെയും ചരിത്രമുറങ്ങുന്ന കല്ലുകളെയും ഭിത്തികളെയും തൂണുകളെയും വ്യക്തമായ കുറിപ്പുകളോടുകൂടി പൈതൃക മേഖലയിൽ തന്നെ സംരക്ഷിക്കണം എന്നും യോഗത്തിൽ ആവശ്യമുയർന്നു.

Remains of Portuguese Built old Santa Cruz Cathedral

ഈ മേഖലയിൽ പലയിടത്തായി ചിതറി നഗര മല്ലിന്യങ്ങളോടൊപ്പം കിടക്കുന്ന ഇവയെ എത്രയും വേഗത്തിൽ സംരക്ഷിച്ച് സൂക്ഷിക്കാൻ നടപടികൾ ഉണ്ടാകണം. ഡച്ച് ചരിത്രമുറങ്ങുന്ന ഓടത്ത മേഖലയിൽ, വിശ്വ പ്രശസ്തമായിരിന്ന സസ്യോദ്യാനത്തിൻ്റെ അവശേഷിക്കുന്ന പ്രവേശന കവാടം, സ്മാരകമായി മാറ്റി ഹോർത്തൂസ് മലബാറിക്കൂസ് ഗ്രന്ഥത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച മത്തേവൂസ് പാതിരിയുടെയും ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡിൻ്റെയും പ്രതിമകളും കുറിപ്പുകളും സ്ഥാപിക്കണമെന്നും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

 

സെമിനാറിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ എച്ച്. ആർ. ഡി. കൊച്ചിൻ ഡയറക്ടർ ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ടു് അദ്ധ്യക്ഷത വഹിച്ചു. എച്ച്. ആർ. ഡി. കോർഡിനേറ്റർ അനിൽ ഫ്രാൻസിസ്‌ സെമിനാർ വിഷയാവതരണം നടത്തി. കെ. ജി. സോണി, ലിനു മട്ടാഞ്ചേരി, സാവിയോ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
heritagekochi

Related Articles

ദൈവദാസി മദര്‍ ഏലീശ്വ സിമ്പോസിയം

കോട്ടയം: തെരേസ്യന്‍ കര്‍മലീത്താസഭയിലെ (സിടിസി) ദേവമാതാ പ്രൊവിന്‍സിന്റെ മാതൃഭവനമായ കോട്ടയം ഫാത്തിമമാതാ കോണ്‍വന്റില്‍ മദര്‍ ഏലീശ്വയുടെ സാമൂഹിക നവോത്ഥാനവും 21-ാം നൂറ്റാണ്ടില്‍ അതിന്റെ പ്രസക്തിയും എന്ന വിഷയത്തെക്കുറിച്ച്

മിന്നല്‍പ്രളയങ്ങള്‍ ഇനിയുമുണ്ടാകും

തുലാവര്‍ഷത്തിന്റെ തുടക്കത്തിലെ ഒരൊറ്റ പെയ്ത്തില്‍ കൊച്ചി നഗരവും എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പോളിംഗും മിന്നല്‍പ്രളയത്തിലാണ്ടുപോയി. കാല്‍നൂറ്റാണ്ടിനിടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും

നെയ്യാറ്റിന്‍കര രൂപത രജതജൂബിലി സംഗമം

ലാളിത്യവും സുതാര്യതയും കൊണ്ട് രൂപതയെ ഏകോപിപ്പിച്ചതാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിജയം – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം നെയ്യാറ്റിന്‍കര: മെത്രാന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ സ്നേഹം, വിനയം, ഹൃദ്യത, ലാളിത്യം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*