കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം

കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം

 

കൊച്ചി. 2O23-ൽ റോമിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭ സിനഡിൻ്റെ കൊച്ചി രൂപതാതല ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. ഫോർട്ടുകൊച്ചി സാന്തക്രൂസ് ബസലിക്കയിൽ നടന്ന ദിവ്യബലി മദ്ധ്യേ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ കെ.ജെ. മാക്സിയും ദെലീമ ജോജോയും രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും എല്ലാ ഇടവകയിൽ നിന്നുമുള്ള അൽമായ പ്രതിനിധികളും പങ്കെടുത്തു.

ആത്മാവിൻ്റെ പ്രചോദനത്താൽ എല്ലാവരെയും ശ്രവിച്ചുക്കൊണ്ട് സഭ നവീകരിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയും അതിൽ എല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്ന് ബിഷപ്പ് കരിയിൽ ഓർമ്മിപ്പിച്ചു. രൂപതാതല സിനഡിൻ്റെ മുന്നോട്ടുള്ള കാര്യപരിപാടികളെക്കുറിച്ച് സിനഡ് കോൺടാക്ട് പ്രതിനിധികളായ ഫാ. ആൻ്റെണി കാട്ടിപറമ്പിലും സിസ്റ്റർ ഡെയ്സി തോമസും വിശദീകരിച്ചു. രൂപതയിലെ വിവിധ അൽമായ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൊച്ചി രൂപതാ പി. ആർ. ഓ. ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് നന്ദിയും പറഞ്ഞു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
bishop joseph karayildiocese of cochinsynod

Related Articles

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35) “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35).

അലക്‌സ് താളൂപ്പാടത്തിന്റെ പുതിയ ചവിട്ടുനാടകം ‘മണികര്‍ണിക’

എറണാകുളം: പ്രശസ്തചവിട്ടുനാടക കലാകാരന്‍ അലക്‌സ് താളൂപ്പാടത്ത് രചിച്ച് ചിട്ടപ്പെടുത്തിയ മണികര്‍ണിക ശ്രദ്ധേയമാകുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോടു പടപൊരുതി വീരചരമം പ്രാപിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ കഥയാണ് മണികര്‍ണിക

പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*