കൊച്ചി രൂപത മതാധ്യാപക കണ്‍വെന്‍ഷന്‍ നടത്തി

കൊച്ചി രൂപത മതാധ്യാപക കണ്‍വെന്‍ഷന്‍ നടത്തി

കൊച്ചി: കൊച്ചി രൂപത മതബോധന അധ്യാപക കണ്‍വെന്‍ഷന്‍ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്റില്‍ നടന്നു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും, രൂപതാ തലത്തിലും, സംസ്ഥാനതലത്തിലും സ്‌കോളര്‍ഷിപ് ലഭിച്ചവരെയും പ്രത്യേക പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും ആദരിച്ചു. ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ ക്ലാസ് എടുത്തു.
ജീവകാരുണ്യ പരിസ്ഥിതി സംരക്ഷണ വര്‍ഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പെക്‌സണ്‍ അവതരിപ്പിച്ചു, 1200 അധ്യാപകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് ഉദ്ഘാടനം ചെയ്തു.
മതബോധന ഡയറക്ടര്‍ ഫാ. മാത്യു പുതിയത്ത്, ഫാ. ആന്റണി ഉരുലോത്ത, മേഴ്‌സി ജോര്‍ജ്, സി. ലിമ, ജോണ്‍ ലോറന്‍സ്, ഷെറിന്‍ എന്നിവര്‍ പ്രസംഗിച്ചു, ആഘോഷമായ സമൂഹബലിക്ക് ഡോ. അഗസ്റ്റിന്‍ കടേപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.


Related Articles

90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ

വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍ റോമില്‍ ആഘോഷിച്ചു

റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും

കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗറിന് വിശിഷ്ടസേവന പുരസ്‌കാരം

കൊല്ലം: ഇന്ത്യയിലെ ആദ്യ ആശുപത്രി റേഡിയോ ആയ കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8 ന് റോഡ് സുരക്ഷയും ദുരന്തനിവാരണവും മുന്‍നിര്‍ത്തി നിര്‍മിച്ച ‘ദുരന്തങ്ങളില്‍ ഒരു കൈത്താങ്ങ് ‘എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*