കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു

കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു

 

ഫോർട്ടുകൊച്ചി. കൊച്ചി രൂപത സ്ഥാപിതമായതിൻ്റെ 464-ആം വാർഷികം ആഘോഷപൂർവ്വം ആചരിച്ചു. കഴിഞ്ഞ നാലര നൂറ്റാണ്ടിലധികം കൊച്ചി നഗരത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും ഒപ്പം നിലകൊള്ളുന്നതിൽ രൂപത അഭിമാനം കൊള്ളുന്നവെന്ന് ഫോർട്ടുകൊച്ചി ബിഷപ്സ് ഹൗസിൽ കോവിഡു് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് രൂപതാ മെത്രാൻ റവ. ഡോ. ജോസഫ് കരിയിൽ പറഞ്ഞു.

സുദീർഘ സേവന ചരിത്രത്തിൽ കേരളത്തിൽത്തന്നെ മറ്റൊരു പ്രസ്ഥാനത്തിനുമില്ലാത്ത പാരമ്പര്യമാണ് കൊച്ചി രൂപതയ്ക്കുള്ളതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊച്ചി രൂപതാ അംഗങ്ങളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

കൊച്ചി രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ പീറ്റർ ചടയങ്ങാട്ടു്, ചാൻസലർ ഫാ. ഷൈജു പരിയാത്തുശ്ശേരി, അലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമ ജോജോ, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആൻ്റെണി കുരീത്തറ, നഗരസഭ ടൗൺ പ്ലാനിംഗ് കൗൺസിൽ ചെയർമാൻ സനിൽ മോൻ ജെ., നഗരസഭ പർലിമെൻ്റ്കാര്യ സെക്രട്ടറി ബെന്നി ഫെർണാണ്ടസ്, അരുർ പഞ്ചായത്ത് പ്രസിഡൻ്റ് രാഖി ആൻ്റണി, കൊച്ചി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടി. എക്സ്. ജോസി, കൊച്ചി രൂപതാ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ ഫാ. ആൻ്റണി കുഴിവേലി, ഫാ. ജോണി സേവ്യർ പുതുക്കാട്ടു്, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
cochin diocese

Related Articles

ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

തീവ്രശുചീകരണയത്‌നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്

വിമാനത്താവളത്തില്‍ വരവേല്‍പ്പ്: അല്‍ മുഷ്‌റിഫ് മന്ദിരത്തിലെ കൂടിക്കാഴ്ചകൾ

പാപ്പായെ സ്വീകരിക്കാന്‍ അബുദാബിയുടെ കിരീടാവകാശിയായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പാരമ്പര്യ വേഷങ്ങളണിഞ്ഞ്, പൂച്ചെണ്ടേന്തിയ രണ്ടു കുട്ടികളും രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികളും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*