Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കൊച്ചി രൂപത 463 വര്‍ഷത്തിന്റെ ചെറുപ്പം കേരളക്രൈസ്തവ സഭയുടെ ഉത്ഭവവും വളര്‍ച്ചയും

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോ 16:15) എന്ന ക്രിസ്തുമനസ് ശിരസാവഹിച്ച് ക്രിസ്തുശിഷ്യര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും സന്തോഷത്തോടെ, ഉത്സാഹത്തോടെ യാത്രചെയ്തു. ചില ശിഷ്യര്‍ ചെന്നെത്തിയ സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ശിഷ്യരുടെ പ്രവര്‍ത്തനമേഖലയെപ്പറ്റി ശക്തമായ പാരമ്പര്യം മാത്രമേയുള്ളൂ. അപ്പോസ്തലന്മാരായ തോമസും ബര്‍ത്തലോമിയയും ഭാരതമണ്ണില്‍ സുവിശേഷം പ്രസംഗിച്ചു എന്ന ശക്തമായ പാരമ്പര്യം ആദ്യനൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവസാന്നിധ്യം ഇവിടെ ഉണ്ടായിരുന്നു എന്നതുമായി കൂട്ടിവായിക്കാവുന്നതാണ്.
ആദ്യനൂറ്റാണ്ടുകളിലെ കേരളത്തിലെ ക്രിസ്തീയസഭ ഹൈന്ദവ, ബൗദ്ധമത സ്വാധീനങ്ങളെ ക്രിയാത്മകമായി ചെറുത്തും തനിമ നിലനിര്‍ത്തിയും വളര്‍ന്നുവന്നു. നാലു മുതല്‍ എട്ടാം നൂറ്റാണ്ടുവരെ ക്നാനായതോമാപോലുള്ള ക്രിസ്തീയ നേതാക്കള്‍ സഭയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തുപോന്നു.
ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊടുങ്ങല്ലൂരിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് മുഹമ്മദീയര്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തിന് തീവച്ചു. തന്നിമിത്തം അവിടെനിന്ന് ക്രിസ്ത്യാനികളും യഹൂദരും അയല്‍പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. വാണിജ്യകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്ന കൊച്ചിയിലും അതിന്റെ അയല്‍പ്രദേശങ്ങളായ മട്ടാഞ്ചേരി, സൗദി, മാനാശേരി എന്നീ സ്ഥലങ്ങളിലും ക്രിസ്ത്യാനികള്‍ അഭയംപ്രാപിച്ചു. അവരുടെ ആധ്യാത്മികാവശ്യങ്ങള്‍ സാധിക്കുന്നതിന് ദേവാലയങ്ങള്‍ ക്രമേണ നിര്‍മിക്കപ്പെട്ടു. മട്ടാഞ്ചേരി പള്ളി, വിശുദ്ധ തോമയുടെ പള്ളി, ഉറുമിച്ചി പള്ളി (Church of Hormizdas) തുടങ്ങിയവയാണ് ഈ ദേവാലയങ്ങള്‍. 1341ലെ വെള്ളപ്പൊക്കത്തോടുകൂടി കൊച്ചി തുറമുഖം വലുതാവുകയും കൊച്ചി രാജാവിന്റെ ആസ്ഥാനം 1405ല്‍ കൊച്ചിയില്‍ സ്ഥാപിതമാവുകയും ചെയ്തു. തന്നിമിത്തം കൊച്ചിരാജ്യം വളരെയധികം പുരോഗതി പ്രാപിച്ചു.1 റോമായിലെ പാപ്പായുടെ ശ്ലൈഹികാഹ്വാനമനുസരിച്ച് 12-14 നൂറ്റാണ്ടുകളില്‍ ചൈനയിലേക്കും ഭാരതത്തിലേക്കും നിരവധി ഫ്രാന്‍സിസ്ക്കന്‍ മിഷനറിമാര്‍ വന്നുതുടങ്ങി. കൊര്വീനോ, കത്തലാനി, മരീഞ്ഞോളി തുടങ്ങിയ മിഷനറി ശ്രേഷ്ഠര്‍ കേരളക്കരയിലും എത്തി. കൊല്ലം പട്ടണം അന്നൊരു ക്രിസ്തീയ കേന്ദ്രമായിരുന്നു. മിഷനറിമാരുടെ സാന്നിധ്യം പുതിയ ഉണര്‍വും ഉത്തേജനവും നല്കി. 1329-ല്‍ ജോണ്‍ 22-ാമന്‍ പാപ്പാ കൊല്ലത്ത് ഒരു ലത്തീന്‍ രൂപത സ്ഥാപിച്ചു. പോര്‍ട്ടുഗലിലെ ലിസ്ബണിണില്വച്ച് അഭിഷിക്തനായി ജോണ്‍ കറ്റല്ലാനി പിതാവിനെ കൊല്ലം രൂപതയുടെ ആദ്യമെത്രാനായി അയച്ചു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കൊല്ലത്തെത്തി രൂപതയുടെ അധികാരം ഏറ്റെടുക്കാന്‍ കഴിയാതെപോയി. പിന്നീട് അഞ്ചുനൂറ്റാണ്ടുകള്‍ക്ക് ശേഷം, 1845ലാണ് കൊല്ലം ഒരു Pro-Vicariate- ആയി പരിശുദ്ധ സിംഹാസനം സ്ഥാപിക്കുന്നത്. (1853ല്‍ വികാരിയത്തായും 1886ല്‍ രൂപതയായും കൊല്ലം ഉയര്‍ത്തപ്പെട്ടു.)
കൊച്ചിയിലെ പോര്‍ച്ചുഗീസ് സാന്നിധ്യം
1493-ല്‍ അലക്സാണ്ടര്‍ ആറാമന്‍ പാപ്പാ ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം പോര്‍ട്ടുഗീസ് രാജാവിനെ ഏല്പിച്ചു. പോര്‍ട്ടുഗീസ് രാജാവ് മാനുവേല്‍ ക വാസ്കോഡിഗാമയുടെ നേതൃത്വത്തില്‍ അയച്ച കപ്പല്‍ 1498ല്‍ കോഴിക്കോടിനടുത്ത് കാപ്പാട് എത്തിച്ചേര്‍ന്നു. കോഴിക്കോട് സാമൂതിരി സംഘത്തെ സ്വീകരിച്ചുവെങ്കിലും മുസ്ലീം വ്യാപാരികള്‍ സ്ഥലത്തെ നായന്മാരുടെ സഹായത്തോടെ ഏറെപ്പേരെ ആക്രമിച്ചു വധിച്ചു. വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ട്രിനിറ്റേറിയന്‍ സന്ന്യാസിയായ ഫാ. പെദ്രോ ഡി കോവില്ഹാമും ഉണ്ടായിരുന്നു. അങ്ങനെ ഇദ്ദേഹം പോര്ച്ചുഗീസുകാരിലെ ആദ്യത്തെ രക്തസാക്ഷിയായി. രണ്ടാമത്തെ കപ്പല്‍പ്പടയെ നയിച്ചത് ക്യാപ്റ്റന്‍ ആല്‍വാരെസ് കബ്രാല്‍ ആയിരുന്നു. അദ്ദേഹം 13 കപ്പലുകളിലായി 1200 പടയാളികളും 18 വൈദികരുമായി (നാലു വൈദികരും കുറച്ചു പടയാളികളും കടലില്‍വച്ചു മരിച്ചു) 1500ല്‍ കൊച്ചിയില്‍ കപ്പല്‍ അടുത്തു. കപ്പലിറങ്ങിയ വൈദികര്‍ക്ക് കൊച്ചിയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ കൊച്ചിരാജാവില്നിന്ന് അനുവാദം ലഭിച്ചു.
കൊച്ചി രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പാരിതോഷികമായി പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ ഒരു കോട്ട പണിയുന്നതിന് അനുവാദം ലഭിച്ചു. 1503ല്‍ മധ്യത്തില്‍ ഒരു പള്ളിയോടുകൂടിയ കോട്ട ആശിര്‍വദിക്കപ്പെട്ടു. മിഷനറിമാര്‍ക്ക് തങ്ങളുടെ അപ്പസ്തോലികപ്രവര്ത്തനം ചുറ്റുമുള്ള സ്ഥലങ്ങളിലേയ്ക്ക് നിര്‍ബാധം വ്യാപിപ്പിക്കുവാന്‍ സാധിച്ചു. ഇതിനിടയില്‍ കൂടുതല്‍ മിഷനറിമാര്‍ കൊച്ചിയിലേയ്ക്ക് വരുകയും ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, വൈദിക പരിശീലനകേന്ദ്രങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്തു.2 1530ല്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായ വിന്‍സെന്റ് ഡി ലാഗോസ് കൊച്ചിയില്‍ സെന്റ് ആന്റണീസ് ആശ്രമത്തോടനുബന്ധിച്ച് ഒരു സെമിനാരി ആരംഭിച്ചു. അവിടെ മാര്‍തോമാ ക്രിസ്തീയ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികളെ ലത്തീന്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു.
1542ല്‍ ഗോവയില്‍ കപ്പലിറങ്ങിയവരില് ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് സേവ്യറും ഉണ്ടായിരുന്നു. അദ്ദേഹം താമസിയാതെ തന്നെ കൊച്ചിയിലേക്ക് വരികയും വളരെ ഉത്സാഹത്തോടെ മിഷന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.3 കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സഭ വളരെ വേഗത്തില്‍ വളര്‍ന്നു. ഫ്രാന്‍സിസ്കന്‍ മിഷനറിമാരോടൊപ്പം ധാരാളം തീക്ഷ്ണമതികളായ ഈശോസഭാ വൈദികരും രൂപതാ വൈദീകരും മിഷന് പ്രവര്‍ത്തനത്തിനായി ഇവിടെയെത്തി. 1513ല്‍ 6000ത്തോളം പേര്‍ക്ക് പുതുതായി ജ്ഞാനസ്നാനം കൊടുത്തു. 1518ല്‍ ആകട്ടെ 10,000 പേരാണ് പുതുവിശ്വാസികളായി സഭയെ പുല്കിയത്. മിഷന്‍പ്രവര്‍ത്തനത്തിനായി മറ്റു സന്ന്യാസസഭയില്പെട്ടവരെയും പോര്‍ച്ചുഗീസ് രാജാവ് ഇന്ത്യയിലേക്കയച്ചു: ഡൊമിനിക്കന്‍ സന്ന്യാസികള്‍ 1551ലും അഗസ്റ്റീനിയന്‍ സന്ന്യാസികള്‍ 1579ലും ഇവിടെയെത്തി. ഈ പുണ്യശ്ലോകരായ മിഷനറിമാര്‍ കത്തോലിക്കാസഭയ്ക്ക് കൊച്ചി, കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ അടിത്തറപാകി.
കൊച്ചി രൂപതാസ്ഥാപനം
ഭാരതം മുഴുവനും ഏഷ്യയും 1514ല്‍ രൂപീകൃതമായ ഫുഞ്ചല്‍ (മദൈര, പോര്‍ച്ചുഗല്‍) രൂപതയുടെ കീഴില്വരുകയും 1534ല്‍ ഗോവയെ ഫുഞ്ചല്‍ രൂപതയുടെ സഫ്രഗന്‍ രൂപതയായി സ്ഥാപിക്കുകയും ചെയ്തു.
എല്ലാവിധ ആധുനികസൗകര്യങ്ങളും ഉണ്ടായിരുന്ന കൊച്ചിയെ ഭാരതത്തിലെ രണ്ടാമത്തെ രൂപതയുടെ ആസ്ഥാനമാക്കുവാന്‍ പരിശുദ്ധ സിംഹാസനം തീരുമാനിച്ചു. പരിശുദ്ധപിതാവ് പോള്‍ നാലാമന് പാപ്പാ തന്റെ ജൃീ Pro Excellenti Prae-eminentia എന്ന തിരുവെഴുത്തുവഴി 1557 ഫെബ്രുവരി നാലാം തീയതി കൊച്ചി രൂപതയെ ഗോവ അതിരൂപതയുടെ സാമന്തരൂപതയായി സ്ഥാപിക്കുകയും ഡൊമിനിക്കന്‍ സന്ന്യാസിയായ ഡോം ജോര്‍ജിയോ തെമുദോ S.J. യെ ആദ്യ മെത്രാനായി നിയമിക്കുകയും ചെയ്തു. സാന്താക്രൂസ് ദേവാലയത്തെ
കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തുകയും രൂപതയുടെ അതിര്‍ത്തിയായി പടിഞ്ഞാറ് കണ്ണൂര്‍ മുതല്‍ കേപ് കോമറിന് വരെയും ശ്രീലങ്കയും കിഴക്ക് മ്യാന്മാര് ഉള്‍പ്പെടെ മുഴുവന്‍ കിഴക്കന്‍ തീരവും ആയി നിശ്ചയിക്കുകയും ചെയ്തു.4 വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുകയും സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിക്കുകയുംചെയ്ത അഭിവന്ദ്യ പിതാവ് വിവിധ സന്ന്യാസസഭയിലുള്ള മിഷനറിമാരെ ഏകോപിക്കുകയും മിഷന്‍പ്രവര്‍ത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പ്രോത്സാഹിക്കുകയും ചെയ്തു. അഭിവന്ദ്യ ജോര്‍ജിയോ തെമുദോ പിതാവ് 1567ല്‍ ഗോവ മെത്രാപ്പോലിത്തായായി നിയമിതനായപ്പോള്‍ ഹെന്‍ട്രിക് ഡി തവോറാ പിതാവ് (1567-1578) കൊച്ചി രൂപതയുടെ രണ്ടാമത്തെ മെത്രാനായി. തുടര്‍ന്ന് അഭിവന്ദ്യ അന്റോണിയോ ഡി ബാജ (1578-1579) മൂന്നാമത്തെ മെത്രാനായും അഗസ്റ്റീനിയന്‍ സന്ന്യാസിയായ അഭിവന്ദ്യ മത്തേവൂസ് ഡി മെദീന (1579-1588) നാലാമത്തെ മെത്രാനായും നിയമിതനായി. ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായ ഡോം അന്ത്രയാ ഡി സാന്റാ മരിയയായിരുന്നു അഞ്ചാമത്തെ മെത്രാന്. (1588-1610) ഇദ്ദേഹത്തിന്റെ കാലത്താണ് മൈലാപ്പൂരില്‍ വിശുദ്ധ തോമാശ്ലീഹായുടെ കബറിടം എന്നു കരുതപ്പെടുന്ന ഒരു പുരാതന കബറിടം കണ്ടെടുത്തത് (1589). ഉദയംപേരൂര്‍ സൂനഹദോസ് നടക്കുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്.
ആകെ 31 വിദേശ മെത്രാന്മാര് കൊച്ചി രൂപതയുടെ ഭരണച്ചുമതല വഹിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഭരണകാലം രാഷ്ട്രീയ, സാമൂഹിക, സഭാപരമായ കാരണങ്ങളാല്‍ സുഗമമായിരുന്നില്ല. പ്രോട്ടസ്റ്റന്റുകാരായ ഡച്ചുകാരുടെ അധിനിവേശകാലത്ത് (1663-1795) ചില മെത്രാന്മാര്ക്ക് കൊച്ചി നഗരത്തില്‍ പ്രവേശിക്കാനായില്ല.5 കൂനന്‍ കുരിശുശപഥവും (1653) നിയമപരമല്ലാത്ത ആലങ്ങാട്ടെ മെത്രാന് അഭിഷേകവും രൂപതാഭരണത്തെ സാരമായി ബാധിച്ചു. പോര്‍ച്ചുഗീസ് പദ്രോവാദോ സംരക്ഷണമുള്ള കൊച്ചി രൂപതയെ അവരുമായി യാതൊരു ചര്‍ച്ചയുമില്ലാതെ 1838ല്‍ വരാപ്പുഴ വികാരിയത്തിന്റെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നതും രൂപതയുടെ കെട്ടുറപ്പിനെ ബാധിച്ചു. 1886ല്‍ മാത്രമാണ് കൊച്ചി വീണ്ടും ഒരു സ്വതന്ത്ര രൂപതയാകുന്നത്. ഈ കാലയളവിലും പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ പദ്രോവാദോ അധികാരം ഉപേക്ഷിച്ചിരുന്നില്ല. അവര്‍ പരിശുദ്ധ സിംഹാസനവുമായിട്ടുള്ള പഴയ ഉടമ്പടിപ്രകാരം വികാരി ജനറലുമാരെ നിയമിച്ച് രൂപതാഭരണം തുടര്‍ന്നും നടത്തിയിരുന്നു. അങ്ങനെ ഒരു ഇരട്ടഭരണം (Double Jurisdiction) കൊച്ചിയില്‍ രൂപമെടുത്തു. ഇതിന്റെ ഫലമായി രൂപത രണ്ടായി പിളര്‍ക്കപ്പെട്ടു:
പദ്രോവാദോപക്ഷവും പ്രൊപ്പഗാന്തപക്ഷവും. ഈ അവിശുദ്ധമായ കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇടക്കൊച്ചിയില്‍ റോഡിനിരുവശവുമായി നിലകൊള്ളുന്ന രണ്ടു പള്ളികള്‍: വിശുദ്ധ ലോറന്‍സിന്റെ നാമത്തിലുള്ള പള്ളിയും വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള പള്ളിയും.
1886 ജൂണ്‍ 26ന് വരാപ്പുഴ വികാരിയത്തില്നിന്നു കൊച്ചി രൂപത മോചിതയായപ്പോള്‍ രൂപതയുടെ പല ഇടവകകളും പുതുതായി രൂപംകൊണ്ട വരാപ്പുഴ അതിരൂപതയുടെ കീഴിലായി. അതേവര്‍ഷം തന്നെ കൊല്ലവും ഒരു രൂപതയായി ഉയര്‍ത്തപ്പെട്ടു. അങ്ങനെ കൊച്ചി രൂപത തീരപ്രദേശത്ത് മാത്രമായി ചുരുങ്ങി. വടക്കന്‍ പള്ളിപ്പുറം മുതല്‍ പുറക്കാട് വരെയും പള്ളിത്തുറ മുതല്‍ തേങ്ങാപട്ടണം വരെയും. കൂടാതെ നസ്രത്ത്, സൗദി എന്നീ ഇടവകകള്‍ വീണ്ടുകിട്ടുന്നതിനായി കൊച്ചി രൂപതയ്ക്കു ലഭിച്ച മൂന്നു ഇടവകകള്‍ വരാപ്പുഴയ്ക്ക് വിട്ടുകൊടുക്കേണ്ടിവന്നു: പള്ളിപ്പുറം, തേവര, വെണ്ടുരുത്തി. പുതിയ അതിര്ത്തിയോടുകൂടിയ രൂപതയെ ഒത്തിരി ശ്രദ്ധ കൊടുത്താണ് ഇന്നത്തെ നിലയില്‍ എത്തിച്ചത്. 1887ല്‍ നിയമിതനായ 27-ാമത്തെ മെത്രാനായ അഭിവന്ദ്യ ജോവോ ഗോമസ് പെരെയ്രാ ഒരു വാടകവീട്ടില്‍ താമസിച്ചുകൊണ്ട് ഭരണനിര്‍വഹണം നടത്തി. വെര്ണാഡെ എന്ന ഒരു ഡച്ച് കുടുംബത്തില്‍നിന്നും 1888ല്‍ ഒരു വീട് വാങ്ങി മെത്രാസന മന്ദിരമായി ഉപയോഗിച്ചു. ഈ വസതി തന്നെയാണ് ഇന്നും കൊച്ചി രൂപതയുടെ മെത്രാസനമന്ദിരം.
പരിശുദ്ധ പിതാവ് പയസ് XIIമന്റെ 1952-ലെ ‘ഏയാ റെഡംതോറിസ് വെര്‍ബാ‘ എന്ന തിരുവെഴുത്തുവഴി ആലപ്പുഴ രൂപത സ്ഥാപിക്കുകയും കൊച്ചിയില്‍നിന്ന് വേര്‍പെടുത്തുകയും ചെയ്തു. തെക്കന്‍ മിഷനായ പള്ളിത്തുറ മുതല്‍ തേങ്ങാപട്ടണം വരെയുള്ള ഇടവകകള്‍ തിരുവനന്തപുരം രൂപതയെ ഏല്പിക്കുകയും ചെയ്തു. കൊച്ചി രൂപതയുടെ വിസ്തീര്‍ണം വെറും 235.69 സ്ക്വയര്‍ കിലോമീറ്ററായി ചുരുങ്ങി.
തദ്ദേശീയ മെത്രാന്മാരുടെ കീഴില്‍
പദ്രോവാദോ അവകാശം എടുത്തുമാറ്റപ്പെട്ട (1950) കൊച്ചി രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാന് അഭിവന്ദ്യ അലക്സാണ്ടര്‍ എടേഴത്ത് പിതാവായിരുന്നു. രൂപതയുടെ സര്വോന്മുഖമായ ഉയര്‍ച്ചയ്ക്കായി കഠിനപ്രയ്തനം ചെയ്തു. പാവങ്ങള്‍ക്കും അരികുവല്ക്കപ്പെട്ടവര്ക്കുംവേണ്ടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ചു. ആധുനിക കൊച്ചി രൂപതയുടെ ശില്പി എന്ന് അറിയപ്പെടുന്ന 33-മത്തെ മെത്രാന് (തദ്ദേശീയ മെത്രാന്മാരില് രണ്ടാമന്) ബിഷപ് ഡോ. ജോസഫ് കുരീത്തറ 1975ല്‍ രൂപതയുടെ ഭരണഭാരം ഏറ്റെടുത്തു. രൂപതയുടെയും പശ്ചിമകൊച്ചിയുടെയും ഒരു സമഗ്രവളര്ച്ചയ്ക്കാണ് ബിഷപ് തുടക്കം കുറിച്ചത്. 1984ല്‍ സാന്താക്രൂസ് കത്തീഡ്രല്‍ ദേവാലയം ഒരു മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടു.
രൂപതയുടെ 34-ാമത്തെ മെത്രാനായി നിയമിതനായത് ബിഷപ് ഡോ. ജോണ്‍ തട്ടുങ്കലാണ് (2000-2009). കുരീത്തറ പിതാവിന്റെ കാഴ്ച്ചപ്പാട് തട്ടുങ്കല്‍ പിതാവ് ഏറ്റെടുത്ത് ബഹുദൂരം രൂപതയെ മുന്നോട്ടുനയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയനുകള്‍ ആരംഭിച്ചു. 2009 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം അവിചാരിതമായി രാജിവയ്ക്കുകയും തുടര്‍ന്ന് അതേവര്‍ഷം ജൂലൈ വരെ വരാപ്പുഴ മെത്രാപ്പോലീത്തയായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്യുകയും ചെയ്തു.
2009 ജൂലൈ അഞ്ചിന് രൂപതയുടെ 35-ാമത്തെ മെത്രാനായി ഡോ. ജോസഫ് കരിയില്‍ സ്ഥാനമേറ്റു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു സമയത്താണ് സ്ഥാനമേറ്റെടുത്തതെങ്കിലും വിവേകപൂര്‍വകമായ ധനവിനിയോഗത്തിലൂടെ ആ അപകടസന്ധി കടക്കുകയും പുതിയ പദ്ധതികളിലൂടെ രൂപതയെ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
അപ്പസ്തോലിക പാരമ്പര്യവും പോര്‍ച്ചുഗീസ് പാരമ്പര്യവും പശ്ചാത്തലമായുള്ള കൊച്ചി രൂപതാമക്കള്‍ തങ്ങള്‍ സ്വീകരിച്ച വിശ്വാസവെളിച്ചം നിധിപോലെ കാത്തുസൂക്ഷിക്കുന്നു. നൂറിലേറെ പുതിയ രൂപതകള്‍ക്ക് ജന്മംനല്കിയ തെക്കെ ഇന്ത്യയിലെ ആദ്യ രൂപതയായ കൊച്ചി രൂപത6 നൂറുകണക്കിന് മിഷനറി സന്താനങ്ങളെ ഇന്ത്യയ്ക്കകത്തും പുറത്തും അയയ്ക്കുന്നു. സിംല-ചഢീഗര് രൂപതയെ സഹോദരരൂപതയായി സ്വീകരിച്ച് പ്രത്യേക വിധത്തില്‍ മിഷന് പ്രവര്‍ത്തനം നടത്തിവരുന്നു.
സൂചികകള്‍:
1. ഫാ. ജോണ്‍ പള്ളത്ത് OCD, പോര്‍ട്ടുഗല്‍ യുഗത്തിലെ ഭാരതസഭ, കോട്ടയം, 1992, p.106.
2. കെ. എല്‍. ബെര്‍ണാഡ്, പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍, കൊച്ചി, 1989, p.60.
3. D’Souza, Oriente Conquistado, Vol. I, Lisboa, 1708, p. 156.
4. Bullarium Patronatus Portugallinae Regum, Vol. I, pp. 193-195..
5. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, മംഗലപുഴ സെമിനാരിയുടെ കഥ, എറണാകുളം, 1996, p. 72.
6. Annuario Pontificio Perl’anno 2016, Citta del Vaticano, Libreria Editrice Vaticana, 2016, p.166.
Related
Related Articles
പ്രളയക്കെടുതിക്ക് പുറകെ മത്സ്യരോഗവും; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
എറണാകുളം: പ്രളയക്കെടുതിക്ക് ശേഷം മലബാര്‍ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലും ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാല്‍ മത്സ്യകര്‍ഷകര്‍ ജാഗ്രത
രക്തദാനത്തെ മഹാദാനമാക്കി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
കളമശേരി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റും അമൃത ആശുപത്രിയും എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരി നഗരസഭാധ്യക്ഷ
നാലു പതിറ്റാണ്ടിന്റെ കവിതക്കാലം
കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു.