കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം ബൈപാസില്‍ സുരക്ഷ ഉറപ്പുവരുത്തണം -കെഎല്‍സിഎ, കെസിവൈഎം

കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം ബൈപാസില്‍ സുരക്ഷ ഉറപ്പുവരുത്തണം -കെഎല്‍സിഎ, കെസിവൈഎം

കോട്ടപ്പുറം: നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള കൊടുങ്ങല്ലൂര്‍ -കോട്ടപ്പുറം ബൈപാസില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കെഎല്‍സിഎ, കെസിവൈഎം എറിയാട് ഫാത്തിമ മാത യൂണിറ്റ് ആവശ്യപ്പെട്ടു. 35 ഓളം ജീവനുകളാണ് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ നഷ്ടമായിട്ടുള്ളത്. ആയിരത്തിലധികം പേര്‍ കിടപ്പുരോഗികളായും മാറി കഴിഞ്ഞു, സിഗ്‌നല്‍ സംവിധാനത്തിലെ അശാസ്ത്രീയതയും, അമിതവേഗതയില്‍ വരുന്ന അന്യദേശ വാഹനങ്ങളുമാണ് അപകടത്തിന് കാരണം. സ്ഥിരമായി എല്ലാ സിഗ്‌നലുകളിലും സുരക്ഷ ഉറപ്പുവരുത്തണമെന്നത് ജനങ്ങളുടെ ഏറെ നാളായിട്ടുള്ള ആവശ്യമാണ്. ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ അടിയന്തിരമായി ഈ വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് കെഎല്‍സിഎ, കെസിവൈഎം ഇടവകസമിതി ആവശ്യപ്പെട്ടു.
കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാന്‍സിസ്, എല്‍.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചന്‍ കാനപ്പിള്ളി, രൂപത ഭാരവാഹികളായ ജെയ്‌സന്‍ കുറുമ്പതുരുത്ത്, ലോറന്‍സ് പി.എഫ്, ഇടവക ഭാരവാഹികളായ അഗസ്റ്റിന്‍, വിന്‍സന്റ് ചിറയത്ത്, ഡാലു, ഷെറിന്‍ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു


Tags assigned to this article:
accident proneklcakottapuram bridgeroad saftey

Related Articles

മലബാറിലെ  മീന്‍ചാപ്പകള്‍

മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത്

സമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

പ്രളയാനന്തര കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടാന്‍ ഇടയില്ലെങ്കിലും സംസ്ഥാനത്തെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് മീന്‍പിടുത്തവും കച്ചവടവും സംസ്‌കരണവുമൊക്കെയായി ബന്ധപ്പെട്ട 222 ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിലെ

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*