കൊത്തൊലെന്‍ഗോ രജതജൂബിലി സമാപനം ഒക്‌ടോബര്‍ 28ന്

പറവൂര്‍: വടക്കന്‍പറവൂര്‍ വിശുദ്ധ ജോസഫ് കൊത്തൊലെന്‍ഗോ ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ 28ന് സമാപിക്കും. 2017 ഒക്‌ടോബര്‍ 22നാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കിയിട്ടുണ്ടെന്ന് ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു മുക്കത്ത് അറിയിച്ചു.
28ന് വൈകീട്ട് 4.30ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. റവ. ഡോ. പോള്‍ കരേടന്‍ വചനസന്ദേശം നല്കും. വൈകീട്ട് 6ന് ചേരുന്ന രജതജൂബിലി സമാപന പൊതുസമ്മേളനം വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനായിരിക്കും. പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് കെ.എ വിദ്യാനന്ദന്‍ സ്‌നേഹസന്ദേശം നല്കും. വിശുദ്ധ ജോസഫ് കൊത്തൊലെന്‍ഗോ സഭയുടെ ആഗോള ഫാദര്‍ ജനറല്‍ ഫാ. കാര്‍മിനേ ആരിച്ചേ എസ്എസ്‌സി സ്മരണിക പ്രകാശനം ചെയ്യും. ബ്രദര്‍ ജനറല്‍ റവ. ജ്യുസിപ്പെ വിസ്‌കോണി ചികിത്സാസഹായവിതരണവും, വൈസ് ഫാദര്‍ ജനറല്‍ ഫാ. ജൊവാനി മൊറോറോ കുടുംബസഹായവിതരണവും നടത്തും. പറവൂര്‍ ജ്യോതിസ്, ഇമാം റഷീദ് മൗലവി, നഗരസഭാ കൗണ്‍സിലര്‍മാരായ ഡെന്നി തോമസ്, കെ.ജെ ഷൈന്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോബ് മനക്കില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. പ്രളയദുരിതാശ്വാസ ക്യാമ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ ചടങ്ങില്‍ ആദരിക്കും.
ബിജു മുക്കത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചെയര്‍മാനും കൊത്തൊലെന്‍ഗോ ഇടവക വികാരിയുമായ ഫാ. ഷോണി മാത്യു പെരുമ്പള്ളില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ആന്റണി മാളിയേക്കല്‍ നന്ദിയും പറയും.


Related Articles

പൊതുരാഷ്ട്രീയത്തില്‍ ലത്തീന്‍ സമുദായത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു – എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

കൊല്ലം: ഇന്ത്യയില്‍ പൊതുരാഷ്ട്രീയം പാര്‍ശ്വവത്കരിക്കപ്പെടുമ്പോള്‍ ഭരണഘടനയോട് കൂറും മാനുഷികമൂല്യങ്ങള്‍ക്ക് വിലയും കല്പിക്കുന്ന ലത്തീന്‍സമുദായത്തിന്റെ പ്രസക്തി പൊതുരംഗത്ത് വര്‍ധിക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ

ആലപ്പുഴ രൂപതക്ക് ഇന്ന് അറുപത്തെട്ടാം പിറന്നാള്‍

1952 ജൂണ്‍ 19നാണ് പന്ത്രണ്ടാം പീയൂസ് പാപ്പ’ഏയ റെദെംപ്‌തോറിസ് വെര്‍ബാ ‘ എന്ന തിരുവെഴുത്ത് വഴി കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിച്ചത്. പ്രഥമമെത്രാനായി ബിഷപ്

KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്നു.

ദുബായ് : കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായ് യുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ റൂം നമ്പർ 3 ൽ വെച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*