Breaking News

കൊറോണക്കിടെ ആയുധകച്ചവടം

കൊറോണക്കിടെ ആയുധകച്ചവടം

വാഷിങ്ടണ്‍: മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പത്ത് മിസൈലുകള്‍, 16 എംകെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇവയ്ക്ക് എല്ലാംകൂടി ഏകദേശം 1200 കോടി രൂപയാണ് ചിലവാകുക. അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസില്‍ വെച്ച വിജ്ഞാപനങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.
പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഈ ഇടപാട് ശക്തിപ്പെടുത്തുമെന്നുമെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.


Related Articles

ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന്‍ : കെസിബിസി

എറണാകുളം: ലോകത്തിനുമുമ്പില്‍ ഭാരതം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനോടാണ് മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വേര്‍പാടിലൂടെ രാഷ്ട്രം യാത്ര പറയുന്നതെന്ന് കേരളകത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) അനുസ്മരിച്ചു. രാഷട്രീയത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*