Breaking News

കൊറോണ ഭീഷണി: യുഎസ് തടവുപുള്ളികളെ മോചിപ്പിക്കുന്നു

കൊറോണ ഭീഷണി: യുഎസ് തടവുപുള്ളികളെ മോചിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊറോണ വൈറസ് മരണസംഖ്യ 2,40,000 വരെയാകാമെന്ന് വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഫെഡറല്‍, സ്റ്റേറ്റ് തടവറകളിലും പ്രാദേശിക ജയിലിലും മഹാവ്യാധി വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കുകയാണ്.
ഷിക്കാഗോ ഉള്‍പ്പെടുന്ന ഇലിനോയ് കുക്ക് കൗണ്ടി 2,000 തടവുപുള്ളികളെയും ന്യൂ ജഴ്‌സി ജയിലിലെ 1,000 അന്തേവാസികളെയും വിട്ടയക്കും. ന്യൂയോര്‍ക്ക് 650 തടവുകാരെ മോചിപ്പിച്ചുകഴിഞ്ഞു. ക്ലീവ്‌ലന്‍ഡ് ജയിലിലെ അംഗസംഖ്യ പകുതിയായി കുറഞ്ഞ് 1,000 പേരായി.
കൊവിഡ്-19 രോഗബാധ തടയാനുള്ള സാമൂഹിക അകലം ജയിലറകളില്‍ പാലിക്കുക പ്രയാസമാകയാല്‍ തടവുകാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് നിര്‍ദേശം. കൈകള്‍ ശുചീകരിക്കുന്നതിനുള്ള അണുനാശിനികള്‍ ജയിലുകളില്‍ നിരോധിക്കപ്പെട്ടതാണ്. രോഗബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ചികിത്സാസൗകര്യവും പരിമിതമാണ്. ജയില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാവുകയുമില്ല.
അന്‍പതു വയസ് കഴിഞ്ഞവരെയും തടവുശിക്ഷാ കാലാവധി തീരാന്‍ അധികനാളില്ലാത്തവരെയും, അക്രമപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ചെറുകിട കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടാനിരിക്കുന്നവരെയും മുന്‍ഗണനാക്രമത്തില്‍ വിട്ടയക്കാനാണ് നിര്‍ദേശം.
തടവറകളില്‍ പുതുതായി കൂടുതല്‍ പേരെ എത്തിക്കാതിരിക്കാന്‍ അറസ്റ്റുകളും പ്രോസിക്യൂഷന്‍ നടപടികളും കുറയ്ക്കാന്‍ ഷെറിഫ് കാര്യാലയത്തിലെ നിയമപാലകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ കൊറോണ മരണസംഖ്യ 3,305 പിന്നിട്ടു. ചൈനയിലെ ഔദ്യോഗിക മരണസംഖ്യയെ ഇതോടെ അമേരിക്ക മറികടന്നു. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നു. അമേരിക്കയില്‍ ഏപ്രില്‍ മാസത്തില്‍ കൊവിഡ്-19 വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നും ഇതിനകംതന്നെ മൂന്നില്‍ രണ്ടു അമേരിക്കന്‍ പൗരന്മാര്‍ വീടുകളില്‍ അടച്ചിടപ്പെട്ടുകഴിഞ്ഞെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 2,000 നഴ്‌സുമാരെയും 500 പാരാമെഡിക്കല്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യരെയും 250 ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്.
ലുയീസിയാനയില്‍ 24 മണിക്കൂറിനിടെ 150 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിഷിഗനില്‍ തിങ്കളാഴ്ച 50 പേര്‍ മരിച്ചു. അവിടെ പകര്‍ച്ചവ്യാധിയുടെ പ്രാരംഭഘട്ടമേ ആയിട്ടുള്ളുവെന്നാണ് സംസ്ഥാന ഭരണനേതൃത്വം അറിയിക്കുന്നത്.
പസിഫിക് സമുദ്രത്തിലുള്ള യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് വിമാനവാഹിനി കപ്പലില്‍ ഡസന്‍കണക്കിന് നാവികര്‍ക്ക് കൊറോണ പെടിപെട്ട സാഹചര്യത്തില്‍ ക്യാപ്റ്റന്‍ അടിയന്തര സഹായം തേടിയിരിക്കയാണ്.
രോഗബാധയുള്ളവരില്‍ 25 ശതമാനവും രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ എല്ലാവരുംതന്നെ മുഖാവരണം (ഫെയ്‌സ്മാസ്‌ക്) ധരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള യുഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നു. രോഗബാധയുണ്ടാകുന്ന വ്യക്തിയില്‍നിന്ന് 48 മണിക്കൂര്‍ വരെ രോഗം പകരാന്‍ സാധ്യതയുണ്ട്. അതുവരെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകില്ല.
വെളിയിലിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന കാര്യം സിഡിസിയുടെ പരിഗണനയിലുണ്ട്. ഉയര്‍ന്ന നിലവാരമുള്ള എന്‍ 95 മെഡിക്കല്‍ മാസ്‌ക്കുകള്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിച്ചാല്‍ മതി. സാധാരണ സര്‍ജിക്കല്‍ മാസ്‌ക്കുകളോ വീടുകളില്‍ നിര്‍മിക്കുന്ന മുഖാവരണോ എന്തും രോഗവ്യാപനം തടയാന്‍ ഉപയോഗിക്കാവുന്നതാണ്.


Tags assigned to this article:
american prisoncovidjeevanaadam

Related Articles

സൂസൈപാക്യം പിതാവിൻറെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക: മീഡിയ കമ്മീഷൻ

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ സുസൈപാക്യം പിതാവിൻറെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ. സംഘപരിവാര്‍ അനുഭാവ പേജുകളിലാണ് വ്യാജ പോസ്റ്ററുകള്‍

ഈര്‍ച്ചവാളിന്റെ ഇരകള്‍

ശരത് വെണ്‍പാല വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*