കൊറോണ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി ആദ്യ പരീക്ഷണം ജനിഫർ ഹാലർ എന്ന അമേരിക്കൻ വനിതയിൽ

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിനെതിരായ വാക്സിന് അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷിച്ചു. കഴിഞ്ഞ 16നാണ് ആദ്യപരീക്ഷണം നടന്നത്. 18 വയസിനും 55 വയസിനും ഇടയ്ക്ക് പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്ഐച്ച്)അറിയിച്ചു.
എംആര്‍എന്‍എ-1273 എന്നാണ് വാകിസിന്റെ കോഡ്നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്സിന് വികസിപ്പിക്കുന്നത്. പരീക്ഷണം ആറാഴ്ചയോളം നീളുമെന്നാണ് കരുതുന്നത്. ഒരു ചെറിയ ടെക് കമ്പനിയിലെ ഓപറേഷന്‍സ് മാനേജരിലാണ് ആദ്യപരീക്ഷണം നടന്നതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു..
ചൈന. ദക്ഷിണകൊറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും വാക്സിന് കണ്ടുപിടിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്. വൈറസിന്റെ പ്രഭവകേന്ദ്രമായ
ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.