Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ താല്‍ക്കാലികമായെങ്കിലും സമ്പൂര്‍ണ മദ്യനിരോധനം നടപ്പായതില്‍ ആരൊക്കെ സന്തോഷിച്ചാലും ഇടതുമുന്നണി ഗവണ്മെന്റും മുഖ്യമന്ത്രിയും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്തവരെക്കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നുണ്ട്. ലഹരി നിഷേധിക്കപ്പെടുമ്പോള്‍ മദ്യാസക്തര്‍ അനുഭവിക്കുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്ട്രം, ഡെലീറിയം ട്രെമെന്സ്പോലുള്ള ആതുരാവസ്ഥയില്നിന്നുണ്ടാകാവുന്ന ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഏറെ ആശങ്ക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെക്കുറിച്ചും കരുതലും അനുകമ്പയും സഹാനുഭൂതിയും വച്ചുപുലര്‍ത്തുന്ന ഭരണാധികാരികള്‍ ലഹരിക്ക് അടിപ്പെട്ട മുഴുക്കുടിയന്മായവര്ക്ക് ഉണ്ടാകാവുന്ന വിറയല്‍, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, അസ്വസ്ഥത, മതിഭ്രമം, വിഷാദരോഗം, സ്ഥലകാലബോധമില്ലാത്ത പെരുമാറ്റം, അക്രമവാസന, ആത്മഹത്യ ചെയ്യാനുള്ള പ്രവണത തുടങ്ങിയ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ തെറ്റൊന്നുമില്ല.
കൊവിഡ്-19 ഇന്ത്യയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കേരളം ആഗോളബന്ധമുള്ള പ്രവാസികളുടെയും വിനോദസഞ്ചാരികളുടെയും സാമൂഹികാവബോധത്തിലും സാംസ്കാരിക വിനിമയത്തിലും വ്യത്യസ്ത നിലവാരം പുലര്‍ത്തുന്ന കുടിയേറ്റ തൊഴിലാളികളുടെയും സഞ്ചാരപഥത്തിലെ കേന്ദ്രബിന്ദുവായിട്ടും, ആ മഹാവ്യാധിബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുമ്പോഴും, അതുമൂലം ഇവിടെ മരണമടഞ്ഞത് രണ്ടു പേരാണെങ്കില്‍, പ്രതിരോധ നടപടിയുടെ ഭാഗമായി മദ്യവില്പന നിര്‍ത്തലാക്കി ഒരാഴ്ച തികയുംമുന്പേ മദ്യം കിട്ടാത്തതിന് ജീവന്‍വെടിഞ്ഞവരുടെ എണ്ണം ഒന്‍പതായി എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്.
യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ കൊറോണ വൈറസിന്റെ ഇരകള്‍ പെരുകിക്കൊണ്ടിരിക്കെ ബ്രിട്ടനിലെ പബ്ബുകള്‍ അടയ്ക്കാതിരിക്കാനുള്ള പോംവഴികള്‍ തേടിയ പ്രധാനമന്ത്രി ബോറിസ് ജോണ്സനെപോലെ, ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കേരളത്തിലെ 598 ബാറുകളും, 357 ബിയര്‍-വൈന്‍ പാര്‍ലറുകളും, മദ്യശാലാ ക്ലബ്ബുകളും കള്ളുഷാപ്പുകളും സംസ്ഥാനത്തെ വിദേശമദ്യവില്പന പൂര്‍ണമായി നിയന്ത്രിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെയും (265 എണ്ണം) കണ്‍സ്യൂമര്‍ഫെഡിന്റെയും (36) ഔട്ട്ലെറ്റുകളും അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി വൈമനസ്യം കാട്ടി. പകര്ച്ചരോഗാണുസംക്രമണം തടയുന്നതിന് ഓരോരുത്തരും ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന പ്രാഥമിക നിര്‍ദേശം ചെവിക്കൊള്ളാതെ ബാറുകളിലും ബെവ്കോ മദ്യവില്പനകേന്ദ്രങ്ങള്ക്കുമുന്പിലും ആളുകള്‍ തിങ്ങിക്കൂടുന്നതിലെ സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടിയപ്പോള്‍, അബ്കാരി നിയമം മറികടന്ന് അടിയന്തരമായി ഓണ്‍ലൈന്‍ മദ്യവില്പന നടത്താനാവുമോ എന്നായി ചിന്ത. ഒടുവില്‍ എക്സൈസ് വകുപ്പിലെ ആസ്ഥാന വിദഗ്ധരുടെ ഉപദേശപ്രകാരം, സ്ഥിരംമദ്യപന്മാര്ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ആഴ്ചയില്‍ മൂന്നു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ബെവ്കോ ഗോഡൗണില്‍നിന്ന് വീട്ടിലെത്തിച്ചുനല്‍കാന്‍ പാകത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
തീവ്ര മദ്യാസക്തിയുള്ളവര്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്ട്രം പ്രകടിപ്പിക്കുന്നുവെന്നു സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്കുന്ന രേഖ അല്ലെങ്കില്‍ അഭിപ്രായക്കുറിപ്പ് സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് സഹിതം എക്സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ ഹാജരാക്കി നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ മദ്യം ലഭിക്കുന്നതിനുള്ള പാസ് അനുവദിക്കും. ബെവ്കോ വില്പനശാല തുറക്കാതെ തന്നെ ഈ പാസിനുള്ള മദ്യം രോഗിക്ക് നല്കാന് ബിവറേജസ് കോര്പറേഷന് മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കയാണ്. ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി, എഫ്എച്ച്സി, ബ്ലോക്ക് പിഎച്ച്സി, സിഎച്ച്സി, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്ട്രം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടറുടെ സീല്‍ വച്ചു നല്‍കണമെന്നാണ് നിര്‍ദേശം.
മദ്യം നല്കി മദ്യാസക്തരെ ചികിത്സിക്കുന്നതിനു കുറിപ്പടി നല്‍കുന്നത് അധാര്‍മികവും അശാസ്ത്രീയവുമാണെന്ന് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരും പ്രൊഫഷണല്‍ സംഘടനകളും വ്യക്തമാക്കിയിട്ടും പുതുക്കിയ അബ്കാരിനയം നിലവില്‍വരുന്ന പുതിയ സാമ്പത്തികവര്‍ഷം സമാരംഭിക്കുമ്പോള്തന്നെ, ദേശീയ ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ രണ്ടാംവാരത്തില്‍ അടിയന്തരമായി, മദ്യം കിട്ടാത്തതിനാല്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ കരുതലോടെ മദ്യം ഉറപ്പുവരുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വഴി എക്സൈസ് പാസ് വിതരണം ചെയ്യുകയാണ്. അമിത മദ്യാസക്തി എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ നല്കാന് ശാസ്ത്രീയ സംവിധാനമുണ്ടെന്നും, അവരെ വീട്ടിലും ആശുപത്രിയിലും ലഹരിമോചനകേന്ദ്രങ്ങളിലും ചികിത്സയ്ക്കു വിധേയമാക്കുന്നതിനുപകരം മദ്യം ഉറപ്പുനല്‍കി ആശ്വസിപ്പിക്കുകയല്ല വേണ്ടതെന്നും, മെഡിക്കല്‍ എത്തിക്സിനും ഡോക്ടര്‍മാരുടെ തൊഴില്‍പരമായ മാന്യതയ്ക്കും നിരക്കാത്ത കാര്യമായതിനാല്‍ മദ്യത്തിനു കുറിപ്പടി എഴുതാനാവില്ലെന്നും സര്‍ക്കാരിനെ അറിയിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ഇന്ന് കരിദിനം ആചരിച്ചു. മദ്യത്തിനു കുറിപ്പടി നല്‍കുന്നതിലൂടെ ഡോക്ടമാര്‍ക്ക് ചികിത്സിക്കാനുള്ള ലൈസന്‍സ് തന്നെ നഷ്ടപ്പെടാനിടയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്ട്രോഎന്ററോളജിസ്റ്റ്സ് കേരള ചാപ്റ്റര്‍ തുടങ്ങിയ സ്പെഷലിസ്റ്റുകളുടെ സംഘടനകളും സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നു.
കൊറോണ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരിമോചന ചികിത്സാലയങ്ങളും കൗണ്‍സലിംഗ് സെന്ററുകളും കൂടുതല്‍ ഊര്‍ജിതമായി മദ്യാസക്തര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ഓരോ ജില്ലയിലും 20 ആശുപത്രി കിടക്കകള്‍ ഇവര്‍ക്കായി സജ്ജമാക്കണമെന്നും മദ്യം കിട്ടാത്തതിന്റെ പേരില്‍ വീടുകളിലും സമൂഹത്തിലും പ്രശ്നം സൃഷ്ടിക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യപന്മാര് പാസിനായെത്തി ആശുപത്രികളില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്.
മഹാമാരിയുടെ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്കു കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. സംസ്ഥാനത്ത് പതിവായി മദ്യപിക്കുന്ന 16 ലക്ഷം പേരില്‍ 45 ശതമാനം അമിത ആസക്തിക്കു വിധേയരാണെന്നാണ് കണക്ക്. ബെവ്കോ ഔട്ട്ലെറ്റുകളില് ദിവസേന എട്ടര ലക്ഷം പേര് മദ്യം വാങ്ങാനെത്തുന്നു. പതിനായിരക്കണക്കിനാളുകള്‍ ബാറുകളില്‍ പോയി മദ്യം കഴിക്കുന്നു. മദ്യവിലയുടെ രണ്ടും മൂന്നും മടങ്ങ് നികുതി ഈടാക്കുമ്പോഴും മദ്യവില്പന വര്‍ധിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസാണ് മദ്യത്തിന്റെ എക്സൈസ് തീരുവയും വില്പന നികുതിയും. 2018-19 വര്‍ഷത്തില്‍ 14,508 കോടി രൂപയായിരുന്നു മദ്യവില്പനമൂല്യം. നൂറ്റാണ്ടിലെ മഹാപ്രളയമുണ്ടായ ആ ആഗസ്റ്റിലെ മദ്യവില്പന റെക്കോഡ് സൃഷ്ടിച്ചു.
സമൂഹ അടുക്കളയിലെ പൊതിച്ചോറും സൗജന്യ റേഷനും ഒറ്റപ്പെട്ട നിരാലംബര്‍ക്ക് വീട്ടിലെത്തിക്കുന്ന കിറ്റുംപോലെ സര്‍ക്കാര്‍ വാര്‍ഡുതലത്തില്‍ ലഭ്യമാക്കേണ്ട അവശ്യസാധനമൊന്നുമല്ല മദ്യം. മദ്യത്തിന് അടിപ്പെട്ടവരുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കാനും അവരുടെ പുനരധിവാസം ഉറപ്പാക്കാനും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഈ ലോക്ഡൗണ്‍ സാഹചര്യം ഉപയോഗപ്പെടുത്താനാണ് സാമൂഹികപ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ശ്രമിക്കേണ്ടത്. ഭീതിയുടെയും ഏകാന്തതയുടെയും വിരസതയുടെയും കൊറോണക്കാലത്ത് മദ്യപാനം കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള നീക്കങ്ങള്‍ അധാര്‍മികമായതിനാല്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.
Related
Related Articles
സഹോദരനെ സന്ദർശിക്കാൻ ബെനഡിക്ട് പാപ്പ ജർമനിയിൽ
രോഗശയ്യയിലായ സഹോദരൻ ജോർജ് റാറ്റ്സിംഗറെ സന്ദർശിക്കുവാനാണ് പാപ്പ റീഗൻസ്ബർഗ്ഗൽ എത്തിയത്. 2013നു ശേഷം ആദ്യമായാണ് ഇറ്റലിക്ക് പുറത്തേയ്ക്കു 93കാരനായ പരിശുദ്ധ പിതാവ് യാത്ര ചെയ്യുന്നത് മ്യൂണിക്ക് വിമാനത്താവളത്തിൽ
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി കെഎല്‍സിഎ കോട്ടപ്പുറം
കോട്ടപ്പറം: കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ കടക്കര ഉണ്ണിമിശിഹാ പള്ളിയില്‍ നിറവ് 2018 സംഘടിപ്പിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ
പ്രതിസന്ധികളുണ്ടെങ്കിലും പ്രത്യാശ കൈവിടാതെ മുന്നേറണം – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
എറണാകുളം: കേരളസഭയെ നിരവധി പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും പ്രത്യാശ കൈവെടിയാതെ സത്യത്തിന്റെ പാതയില്‍ മുന്നേറണമെന്ന് കേരള കത്തോലിക്കാ മെത്രാന്സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി