കൊറോണ വൈറസിന്റെ ഉറവിടം വ്യക്തമാക്കണം; ചൈനക്കെതിരെ ജര്‍മനിയും

കൊറോണ വൈറസിന്റെ ഉറവിടം വ്യക്തമാക്കണം; ചൈനക്കെതിരെ ജര്‍മനിയും
കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയ്ക്കു പിന്നാലെ ചൈനയ്‌ക്കെതിരെ ആരോപണങ്ങളുമായി ജര്‍മനിയും. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതുസംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് അറിയാന്‍ അതിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് മെര്‍ക്കല്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജര്‍മനിയും അമേരിക്കയും മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ കൊവിഡ് വിഷയത്തില്‍ ചൈനയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ഞായറാഴ്ച എബിസി ഇന്‍സൈഡേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വൈറസിന് പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തായതെന്നും അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേയ്ക്ക് അന്വേഷണസംഘത്തെ അയക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ ചൈന തള്ളിയിരുന്നു. വുഹാന്‍ ലാബില്‍നിന്നും പുറത്താകാന്‍ ഒരു സാധ്യതയുമില്ലെന്നും ശുദ്ധ അസബന്ധമാണിതെന്നും വുഹാന്‍ ലാബ് തലവന്‍ പറഞ്ഞിരുന്നു.
ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍നിന്നു മറച്ചുവച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം അറിയിച്ചു. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യുഎസിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.


Related Articles

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്‌നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്‍ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍ ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്‌സ് ഒക്കെ അറിയാമല്ലേ ? ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ? ഭാര്യ: അല്ല ചേട്ടന്‍ ഇവിടെ വേയ്സ്റ്റ്

ഇരട്ടമുഖമുള്ള പൊലീസ്

കേരള പൊലീസിന്റെ കാര്യക്ഷമതയെകുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പക്ഷപാതരഹിതമായി കേസന്വേഷിക്കുന്ന കാര്യത്തിലും മിടുക്കരാണ് നമ്മുടെ നിയമപാലകര്‍. മുന്‍ ഐജി പി. സി അലക്‌സാണ്ടര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് രാജന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*