കൊല്ലം രൂപതയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന മെമ്മോറിയ പ്രകാശനം ചെയ്തു

കൊല്ലം രൂപതയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന മെമ്മോറിയ പ്രകാശനം ചെയ്തു

കൊല്ലം: പൗരാണിക കൊല്ലം രൂപതയുടെ ചരിത്രം തമസ്‌കരിച്ചുകൊണ്ട് കേരളസഭയുടെയും റോമന്‍ കത്തോലിക്കാ പാരമ്പര്യത്തിന്റെയും വിശ്വാസം പൂര്‍ണമാക്കാന്‍സാധിക്കില്ലെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. കൊല്ലം രൂപതയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന മെമ്മോറിയ എന്ന ചരിത്രപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
പുസ്തകത്തിന്റെ ആദ്യകോപ്പി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ ഏറ്റുവാങ്ങി. ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് എഡിറ്റര്‍ ഡോ. ശെല്‍വമണി പുസ്തകം പരിചയപ്പെടുത്തി. എപ്പിസ്‌കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂലിയാന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഡോക്യുമെന്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി കെ.ടി ഗ്ലാഡ് നന്ദി പറഞ്ഞു.


Related Articles

ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

  പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്. മഹാമാരിക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ

പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

  അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ.

ശുഭപ്രതീക്ഷകളോടെ

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്ത്ര മേഖലയിലുള്ളവരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ചിന്തകരുമെല്ലാം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. പുനര്‍നിര്‍മിതിക്കാവശ്യമായ പണം പല

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*