കൊല്ലം രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് അവാര്‍ഡ് സമ്മാനിച്ചു

കൊല്ലം രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം കേരളത്തിലെ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് (ക്യുഎസ്എസ്എസ്) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണു കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. 

അടിച്ചിറ ആമോസ് സെന്ററില്‍ നടത്തിയ ചടങ്ങില്‍ ക്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. എസ്. അല്‍ഫോന്‍സ് സീറോമലബാര്‍ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിലില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ എസ്ആര്‍എ ജെസീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*