Breaking News

കൊളംബിയയിലെ ഉപ്പ് കത്തീഡ്രല്‍

കൊളംബിയയിലെ ഉപ്പ് കത്തീഡ്രല്‍

200 മീറ്ററോളം താഴ്ചയുള്ള ഒരു പുരാതന ഉപ്പ് ഖനിക്കുള്ളില്‍ പണിത റോമന്‍ കത്തോലിക്കാ ദൈവാലയമാണ് കൊളംബിയയിലെ സിപക്വറയിലുള്ള സാള്‍ട്ട് കത്തീഡ്രല്‍. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിപക്വറയിലെ ഉപ്പ് നിക്ഷേപം രൂപപ്പെട്ടത്. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യവാസസ്ഥലങ്ങളിലൊന്നായ എല്‍ ആബ്രായുടെ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. കൊളംബിയന്‍ വാസ്തുകലയുടെ ശ്രദ്ധേയ നേട്ടമായി ഈ കത്തീഡ്രലിനെ കണക്കാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ഞായറാഴ്ച ദിവസങ്ങളില്‍ ശരാശരി മൂവായിരത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്.

ദൈവാലയത്തിന് മൂന്നു വിഭാഗങ്ങളുണ്ട്. ഇവയെ യേശുവിന്റെ ജനനം, പരസ്യജീവിതം, മരണം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ബൈബിള്‍ അടിസ്ഥാനപ്പെടുത്തിയുള്ള രൂപങ്ങളും കാണാം. ഖനിയുടെ പാറച്ചുമരുകളില്‍ കൈകൊണ്ട് കൊത്തിവച്ച മനോഹര ശില്പങ്ങള്‍ കാണാം.
അഞ്ചാം നൂറ്റാണ്ട് മുതല്‍ തന്നെ ഇപ്പോഴത്തെ കൊളംബിയന്‍ നിവാസികള്‍ക്കു മുമ്പുള്ള ആദിവാസികള്‍ ഈ ഖനികള്‍ ഉപയോഗിച്ചിരുന്നു. തങ്ങളുടെ തൊഴില്‍ ആരംഭിക്കുന്നതിനു മുമ്പായി പ്രാര്‍ത്ഥിക്കുന്നതിനായി ഒരു ചെറിയ പ്രാര്‍ത്ഥനാലയം തൊഴിലാളികള്‍ ഇവിടെ നിര്‍മിച്ചു. 1932ലാണ് ഇവിടെ ഒരു ഭൂഗര്‍ഭദൈവാലയം പണിയുന്നത്. 1950ല്‍ ഉപ്പ് ദൈവാലയത്തിന്റെ നിര്‍മാണം തുടങ്ങി. 1954 ആഗസ്റ്റ് 15 ന് അവര്‍ ലേഡി ഓഫ് റോസറിയുടെ നാമധേയത്തിലുള്ള ദൈവാലയം ആശിര്‍വദിച്ചു. 285 ദശലക്ഷം ഡോളറായിരുന്നു നിര്‍മാണ ചിലവ്.

120 മീറ്റര്‍ നീളവും 5.500 മീറ്റര്‍ ഉപരിതലവും 22 മീറ്റര്‍ ഉയരവുമുള്ള കെട്ടിടമായിരുന്നു ഇത്. എണ്ണായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയം വാസ്തുവിദ്യയിലെ അത്ഭുതം തന്നെയായിരുന്നു. എന്നാല്‍ ഖനിക്കുള്ളില്‍ നിര്‍മിച്ച പള്ളി സുരക്ഷാകാരണങ്ങളാല്‍ 1992 സെപ്തംബറില്‍ അധികൃതര്‍ അടച്ചുപൂട്ടി.
പള്ളിയുടെ മധ്യഭാഗത്ത് സ്ഥാപിച്ച കുരിശ് പള്ളിക്കു താഴെ നിന്നുള്ള പ്രകാശത്താല്‍ തിളങ്ങുന്നത് മനോഹര കാഴ്ചയാണ്. 1995 ഡിസംബര്‍ 16ന് പഴയ പള്ളിക്ക് 200 മീറ്റര്‍ താഴെ പുതിയ കത്തീഡ്രല്‍ ഉദ്ഘാടനം ചെയ്തു. 79 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ചത്വരത്തിലാണ് പുതിയ ദൈവാലയമുള്ളത്. ഇതിനു സമീപത്തായി ഖനികളെക്കുറിച്ച് അറിവു നല്‍കുന്ന ഒരു മ്യൂസിയവുമുണ്ട്. ദൈവാലയത്തിനുള്ളിലെ നിരവധി ഇടനാഴികളും രൂപങ്ങള്‍ വയ്ക്കാനുള്ള ഇടങ്ങളും പാറ തുരന്നുതന്നെ ഉണ്ടാക്കിയിരിക്കുകയാണ്. യേശുവിന്റെ പീഡാനുഭവയാത്രയുടെ പ്രതീകമായ 14 ഇടങ്ങള്‍ ചെറിയ ചാപ്പലുകളായി നിര്‍മിച്ചിട്ടുണ്ട്. ജനറേറ്റര്‍ ഉപയോഗിച്ചാണ് ദൈവാലയത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത്. അടിയന്തരാവശ്യങ്ങളില്‍ ഖനിക്കുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കുവാനുള്ള സൗകര്യവുമുണ്ട്.

-ബി. എസ് മതിലകംRelated Articles

വിശുദ്ധ ബീഡ് ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്

എ.ഡി 672ല്‍ ഇംഗ്ലണ്ടിലെ ‘ജാരോ’ എന്ന സ്ഥലത്താണ് ബീഡിന്റെ ജനനം. ഇംഗ്ലീഷില്‍ ബീഡ് എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രാര്‍ത്ഥന’ എന്നാണ്. ലളിതമായ ജീവിതം നയിച്ചിരുന്ന ബീഡ് ബൈബിളിനെ

മൈക്കലാഞ്ചലോയുടെ പിയെത്ത (The Pietà)

നവോത്ഥാന കാലഘട്ടത്തിലെ പ്രകാശഗോപുരമായി കലാലോകത്ത് വാഴ്ത്തപ്പെടുന്ന നാമമാണ് മൈക്കലാഞ്ചലോ ഡി ലോബോവികോ ബ്യൂനറോട്ടി സിമോണിയുടേത്. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ 1475 മാര്‍ച്ച് ആറിന് ജനനം. 1564 ഫെബ്രുവരി 18ന്

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*