Breaking News

കൊളസ്‌ട്രോളും പാവം മുട്ടയും പിന്നെ തീരാത്ത സംശയങ്ങളും

കൊളസ്‌ട്രോളും പാവം മുട്ടയും പിന്നെ തീരാത്ത സംശയങ്ങളും

 

ഒരിക്കലും ഒടുങ്ങാത്ത ദുരൂഹതകളും സംശയങ്ങളും ആളുകള്‍ക്കിടയിലുണ്ട്. എന്തൊക്കെ വിശദീകരണങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചാലും അവ അപരിഹാര്യമായ നിഗൂഢതയായി അവശേഷിക്കുന്നു. മരണത്തെ മറികടക്കാന്‍ തത്രപ്പെടുന്ന മനുഷ്യന്റെ മാറാസ്വപ്‌നങ്ങള്‍ക്ക് നിത്യഭീഷണിയാകുകയാണ് കൊളസ്‌ട്രോള്‍ എന്ന സംജ്ഞ. കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. മനുഷ്യശരീരത്തിന്റെ അവിഭാജ്യഘടകമായ ഈ പദാര്‍ഥം പിന്നെയതിന്റെ അന്തകനായി പരിണമിക്കുന്ന കഥ ഏറെ സങ്കീര്‍ണമാണ്. കൊളസ്‌ട്രോളിന്റെ ഗതിവിഗതികളെ ആസ്പദമാക്കി ഞാന്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ക്ക് കണക്കില്ല. വീണ്ടും എഴുതാന്‍ പലപ്പോഴും മടിക്കുന്ന വിഷയവുമാണ് കൊളസ്‌ടോള്‍. അങ്ങനെയിരിക്കുകയാണ് ഒരു പ്രമുഖ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ കുറിപ്പ് വരുന്നത്. കൊളസ്‌ട്രോളിനെപ്പറ്റി പേടിക്കുകയേ വേണ്ട എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പടരുന്നു. ഡോക്ടറുടെ അഭിപ്രായം എന്താണ്? അങ്ങനെ ഈ വിഷയത്തിന്റെ നൂലാമാലകളിലേക്കും ഞാന്‍ വീണ്ടും ചുവടുവയ്ക്കുന്നു.
ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്നുള്ള നെഞ്ചുവേദന അഥവാ ആന്‍ജൈനപെക്‌റ്റൊറിസിനെപ്പറ്റി ആധികാരിക നിര്‍വചനങ്ങള്‍ നല്‍കിയ ഇംഗ്ലണ്ടുകാരനായ വില്യം ഹെബെര്‍ഡന്‍ തന്നെയാണ് 1772ല്‍ ആദ്യമായി രക്തത്തിലെ അമിത കൊഴുപ്പിനെ ഒരു ആപത്ഘടകമായി പരിഗണിക്കണമെന്ന് പ്രഖ്യാപിച്ചത്. അകാലമരണത്തിനടിമപ്പെട്ട ദുര്‍മേദസുള്ള ഒരു രോഗിയുടെ രക്തരസം കൊഴുപ്പിന്റെ ആധിക്യംമൂലം പാലുപോലെയായിരുന്നുവെന്ന് അദ്ദേഹം കണ്ടുപിടിച്ചു. 1799ല്‍ പിത്തരസക്കല്ലുകളില്‍ കൊളസ്‌ട്രോളിന്റെ സാന്നിധ്യം കണ്ടുപിടിച്ചെങ്കിലും അതേപ്പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കപ്പെട്ടത് 1815ലാണ്. ഫ്രഞ്ച് രസതന്ത്രജ്ഞനായ മിഷേല്‍ യുജിന്‍ ചെവ്‌റോള്‍ കൊഴുപ്പ് അമ്ലത്തെപ്പറ്റി നടത്തിയ സുദീര്‍ഘമായ പഠന പരമ്പരയുടെ അവസാനം പിത്തരസക്കല്ലുളില്‍നിന്ന് മെഴുകുപോലുള്ള ഒരു സവിശേഷ പദാര്‍ഥത്തെ വേര്‍തിരിച്ചെടുത്തു. ഗ്രീക്കുപദമായ ‘കോളി’ എന്നാല്‍ പിത്തരസമെന്നും ‘സ്റ്റിറോസ്’ എന്നാല്‍ ഖരപദാര്‍ഥം എന്നു അര്‍ഥംവരുന്ന കൊളസ്‌ട്രോള്‍ എന്ന ഓമനപ്പേര് ആ രാസതന്മാത്രയ്ക്ക് നല്‍കി. ധമനീപാളികളിലെ പ്ലാക്കിന്റെ പ്രധാന ഘടകം കൊളസ്‌ട്രോള്‍ ആണെന്ന് 1943ല്‍ ഫോഗലാണ് കണ്ടുപിടിച്ചത്. ഹാര്‍ട്ടറ്റാക്കിലേക്ക് നയിക്കുന്ന ഹൃദയധമനികളിലെ ജരിതാവസ്ഥയ്ക്ക് പിന്നിലെ സുപ്രധാന ഘടകം കൊളസ്‌ട്രോള്‍ ആണെന്ന് 1913ല്‍ നിക്കോലായ് അനിച്ച്‌കോവ് കണ്ടുപിടിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. കൊളസ്‌ട്രോളിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും ദോഷഫലങ്ങളെയും ആധാരമാക്കി നടത്തിയ ഗവേഷണ നിരീക്ഷണങ്ങള്‍ നേടിയെടുത്തത് 13ല്‍പരം നോബല്‍ പുരസ്‌കാരങ്ങളാണ്. കൊളസ്‌ട്രോളിന്റെ സാന്നിധ്യം ശരീരത്തിലെ ജീവത്പ്രധാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാന്താപേക്ഷിതമാണ്. കോശനിര്‍മാണം, ന്യൂറോണുകളുടെ പ്രവര്‍ത്തനം, കൊഴുപ്പില്‍ മാത്രം ലയിക്കുന്ന ജീവകങ്ങളുടെ ഉപാചയം, വിവിധ സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം, ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം തുടങ്ങിയവയ്ക്ക് കൊളസ്‌ട്രോള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നുതന്നെയാണ്. എന്നാല്‍ അധികമാകുമ്പോഴാണ് അമൃതും വിഷമാകുന്നത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കൊളസ്‌ട്രോള്‍ എന്ന വില്ലനെ തളക്കണമെന്ന പരിജ്ഞാനം ഉത്ഭവിച്ചതോടെ ഈ പദാര്‍ഥത്തെ രക്തത്തില്‍ കുറയ്ക്കുവാനുള്ള നെട്ടോട്ടമാണ് പിന്നീട് വൈദ്യശാസ്ത്രരംഗം കണ്ടത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ശാശ്വതപരിഹാരമായ കര്‍ശനമായ ഭക്ഷണക്രമീകരണങ്ങളോട് വൈമുഖ്യംകാട്ടിയ ഭക്ഷണപ്രിയരായ രോഗികളാവട്ടെ ഇതിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കുവാനുള്ള കുറുക്കുവഴികള്‍ തേടിയലഞ്ഞു. അങ്ങനെ ഔഷധങ്ങളുടെ ഒരു പരമ്പര തന്നെ ജന്മംകൊണ്ടു. ഇന്ന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ നല്ല ഡോസില്‍ പ്രയോഗിച്ചാല്‍ എത്ര കൂടിയ കൊളസ്‌ട്രോളും രണ്ടുമൂന്നു മാസങ്ങള്‍കൊണ്ട് പരിധിക്കുള്ളിലാക്കാം. കൊളസ്‌ട്രോളിന്റെ അന്തകനായ ‘സ്റ്റാറ്റിന്‍’ മരുന്നുകളുടെ ആവിര്‍ഭാവം ഈ രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടത്തമായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ ഒന്ന് സ്റ്റാറ്റിനാണെന്ന് ഓര്‍ക്കണം.
അങ്ങനെയിരിക്കെയാണ് അമേരിക്കയിലെ ‘ഡയറ്ററി ഗൈഡ് ലൈന്‍സ് അഡൈ്വസറി കമ്മറ്റി’ 2015ല്‍ പോഷണശാസ്ത്രത്തെപ്പറ്റി പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതില്‍ കൊളസ്‌ട്രോള്‍ അടങ്ങുന്ന ഭക്ഷണത്തെപ്പറ്റി പേടിക്കുകയേ വേണ്ട എന്ന് എഴുതി. ഇവിടെയാണ് സംശയങ്ങളുടെ തുടക്കം. 50 വര്‍ഷമായി മുട്ടയ്ക്ക് കല്പിച്ചിരുന്ന ഭ്രഷ്ട് തുടച്ചുമാറ്റാനുള്ള ചുവടുവയ്പുകള്‍ തുടങ്ങിയതോടെ വൈദ്യലോകം അസ്വസ്ഥമായി. രോഗികള്‍ക്ക് ഇടയിലുണ്ടായ ആശങ്കകളും സന്ദേഹങ്ങളും ദൂരീകരിക്കാനുള്ള തത്രപ്പാടിനൊടുവില്‍ ഡോക്ടര്‍മാര്‍ക്കിടയിലും ദുരൂഹതകള്‍ കുമിഞ്ഞുകൂടി. എന്നാല്‍ എന്താണ് വാസ്തവത്തില്‍ സംഭവിച്ചത്?


Tags assigned to this article:
George thayilhealth

Related Articles

മുഖ്യമന്ത്രി ചെല്ലാനത്തെ ജനങ്ങളെ പരിഹസിക്കുന്നു : കെയർ ചെല്ലാനം

കൊച്ചി: സംസ്ഥാനത്തെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെല്ലാനത്തിനുവേണ്ടി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ പരിഹസിക്കലായി മാറിയെന്ന് കെയർ ചെല്ലാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗം കുറ്റെപ്പടുത്തി. വർഷങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചതും

വിളിച്ചവന്‍ വഴിനടത്തും

”വ്യാജം പറയുവാന്‍ ദൈവം മനുഷ്യനല്ല. പറഞ്ഞത് അവിടുന്ന് ചെയ്യാതിരിക്കുമോ? പറഞ്ഞത് നിറവേറ്റാതിരിക്കുമോ?” (സംഖ്യ 23:19). ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ലഭിച്ച ദൈവവിളി നഷ്ടപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*