Breaking News

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.


കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ഉപവാസസമരവും നടത്തി അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെയായിരുന്നു റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.


തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അത് പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറാകണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ശരിയല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ ഭാഗമാണ് കേരളത്തിലും പുരോഹിതരെയും സന്ന്യസ്തരെയും അപമാനിക്കാനുള്ള ശ്രമം. ക്രൈസ്തവര്‍ ആരേയും ശത്രുക്കളായി കാണുന്നില്ല. എല്ലാവരെയും സ്‌നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചിട്ടുള്ളത്. നമ്മെ ഉപദ്രവിക്കുന്നവരെ സഹനമാര്‍ഗത്തിലൂടെയാണ് നാം നേരിടേണ്ടത്. അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം-പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് പറഞ്ഞു.
സുല്‍ത്താന്‍പേട്ട ബിഷപ് ഡോ. പീറ്റര്‍ അബിര്‍ അന്തോണിസാമി യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കുടിവെള്ളത്തിനായി ജാതിയും മതവും പരിഗണിക്കാതെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തില്‍ സഭ എന്നും കൂടെയുണ്ടാകും. പുരോഹിതരെയും സന്ന്യസ്തരെയും അപമാനിച്ച് സമരമാര്‍ഗത്തില്‍ നിന്ന് പിന്മാറ്റാമെന്ന് കരുതരുത്-ബിഷപ് കൂട്ടിച്ചേര്‍ത്തു.


ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നീതിക്കുവേണ്ടിയുള്ള സമരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. കുടിവെള്ളം കിട്ടാനാണ് സമരം ചെയ്യുന്നത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാവര്‍ക്കും വേണ്ടിയാണ്. ബോധ്യമുള്ള സത്യമാണ് താന്‍ പറയുന്നതെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ധൈര്യപൂര്‍വം പറഞ്ഞ മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍. ജനങ്ങള്‍ക്കു കുടിവെള്ളം നിഷേധിക്കുന്നവര്‍ക്കെതിരെ ഇനിയും കൈവിരല്‍ ചൂണ്ടും. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യത്തെയാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. നമ്മള്‍ സംഘടിച്ചതുകൊണ്ടാണ് പഞ്ചായത്തിന്റെ ഭരണം നേടിയത്. കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തുകളിലൊന്നായി ഈ പഞ്ചായത്ത് മാറിയിരിക്കുന്നു. കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്-അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചതില്‍ മുഖ്യപങ്ക് ക്രൈസ്തവര്‍ക്കായിരുന്നു. അതിന്റെ ഗുണം അനുഭവിച്ചത് കോണ്‍ഗ്രസുകാരാണ്. സഭയിലെ മേലധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്താല്‍ ലക്ഷക്കണക്കിനു പേര്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് ആരോപണമുന്നയിച്ചവര്‍ അതുപിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ അടിവേരിളക്കാന്‍ നമുക്കറിയാമെന്നും ഷാജി ജോര്‍ജ് മുന്നറിയിപ്പ് നല്കി.
സുല്‍ത്താന്‍പേട്ട് രൂപതാ വികാരി ജനറല്‍ മോണ്‍. മദലൈമുത്തു, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജ്, ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, ഫാ. ലൂയിസ് മരിയ പാപ്പു, ഫാ. അരോക്‌സുന്ദര്‍, ഫാ. ലാസര്‍ അരുളപ്പന്‍, ഫാ. പോള്‍, ജോസഫ് ജൂഡ്, അശോക്, ക്രിസ്റ്റഫര്‍, ബ്രിട്ടോ, കുളന്തൈ തെരേസ, ജെയിന്‍ റോസാലി, തെരേസ, റിച്ചാര്‍ഡ്, ആല്‍ബര്‍ട്ട്, വില്യം, അമുത, ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പതിനായിരങ്ങള്‍ സംബന്ധിച്ച റാലി സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച് കൊഴിഞ്ഞാമ്പാറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.


Tags assigned to this article:
krlccsulthanpet diocese

Related Articles

ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍: രൂപതാ ട്രൈബ്യൂണല്‍ നടപടികള്‍ പൂര്‍ത്തിയായി

  ആലപ്പുഴ: വിസിറ്റേഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ ലോറന്‍സ് കസ്മീര്‍ പ്രസന്റേഷന്റെ നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ആലപ്പുഴ വിസിറ്റേഷന്‍ ജനറലേറ്റില്‍ നടന്ന സമാപനകര്‍മങ്ങളില്‍

ഉന്നതപഠനത്തിനു വിവിധ സ്‌കോളര്‍ഷിപ്പുകള്‍

  ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പുകള്‍ 1. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന

ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിംഫണി ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനം നടത്തി.

തിരുവനന്തപുരം: പട്ടം തിരുസന്നിധിയില്‍ കെസിബിസി കമ്മീഷന്റെ നേത്യത്വത്തില്‍ ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്‌സ് ക്ലബിന്റെ ഉദ്ഘാടനം നടത്തി. കെസിബിസിയുടെ എസ്‌സി/എസ്റ്റി/ബിസി കമ്മീഷന്‍ വൈസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*