Breaking News

കൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു

കൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു

മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്‌ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍  പൊലീസ് സ്‌റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും അയവില്ല.
28 വര്‍ഷം മുമ്പ് റോഡ്‌നി കിങ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്തവണത്തേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജോര്‍ജ് ഫ്‌ളോയ്ഡ്എന്ന 46കാരനാണ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തില്‍ ഭൂരിപക്ഷവും സമാധാനപരമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യുവാക്കളുടെ രോഷം അണപൊട്ടി. അക്രമം തടയാന്‍ പ്രക്ഷോഭകരില്‍ മുതിര്‍ന്നവരും ഇടപെടുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ചില സംസ്ഥാനങ്ങളില്‍ പൊലീസിന് പുറമെ സൈന്യത്തിന് കീഴിലുള്ള നാഷണല്‍ ഗാര്‍ഡ്‌സിനെയും ഇറക്കിയിട്ടുണ്ട്. 22 നഗരങ്ങളിലായി 1669 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യാനപൊളിസില്‍ ഒരാള്‍ കൂടി വെടിയേറ്റ് മരിച്ചതോടെ പ്രക്ഷോഭത്തില്‍ മരിച്ചവര്‍ മൂന്നായി.
ഉത്തര–ദക്ഷിണ കാരലൈനകള്‍, വിര്‍ജീനിയ, മിസിസിപ്പി എന്നീ നാല് സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടുള്ള ചരിത്രസ്മാരകങ്ങളും ആക്രമിച്ചു. വൈറ്റ്ഹൗസിന് സമീപം ചവര്‍വീപ്പയ്ക്ക് തീപിടിച്ചു. ഇവിടെ പ്രസിഡന്റ് ട്രംപിന്റെ പ്രിയ ചാനലായ ഫോക്‌സ് ന്യൂസിന്റെ ലേഖകനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. മറ്റ് പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇരുഭാഗത്ത് നിന്നും ആക്രമണമുണ്ടായി. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ഹോളിവുഡിലെയും സംഗീതരംഗത്തെയും പ്രമുഖരും രംഗത്തിറങ്ങി. രണ്ട് നടന്മാര്‍ക്ക് പൊലീസിന്റെ റബര്‍ ബുള്ളറ്റേറ്റു. താരങ്ങള്‍ക്ക് ലാത്തിയടിയും ഏറ്റിട്ടുണ്ട്.
ഫിലാഡല്‍ഫിയയില്‍ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. മറ്റ് ചില സ്ഥലങ്ങളില്‍ പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ന്യൂയോര്‍ക്കില്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റി.  അലാസ്‌കയിലെ ജൂനോയില്‍ പൊലീസുകാരും ജനങ്ങള്‍ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. ഫിലാഡെല്‍ഫിയയില്‍ സിഗ്‌നലില്‍ നിര്‍ത്തിയ ട്രക്ക് വളഞ്ഞ ആളുകള്‍ക്കിടയിലൂടെ െ്രെഡവര്‍ വാഹനം ഓടിച്ചപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റു. സാന്‍ ഡീഗോയില്‍ രണ്ട് ബാങ്കുകള്‍ കത്തിച്ചു.Related Articles

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ചുമതലകള്‍ കൈമാറി. കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതോടെയാണ് ചുമതലകള്‍ കൈമാറിയിരിക്കുന്നത്. 19ന് കേരളത്തില്‍ അന്വേഷണ

ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം

  ലോകത്തിലെ ഏറ്റവും പ്രശസ്തനായ സ്വകാര്യകുറ്റാന്വേഷകനാണ് ജൂള്‍സ് ക്രോള്‍ (Jules Kroll). 70കളില്‍ അമേരിക്കയില്‍ നോട്ടമിട്ട ക്രോളിന്റെ അദൃശ്യനയനങ്ങള്‍ പരിഹാരം കണ്ടെത്താത്ത കേസുകള്‍ വളരെ കുറവ്.ഔദ്യോഗിക അന്വേഷണ

നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.

കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*