Breaking News

കൊവിഡില്‍ പോര്‍മുഖം തുറന്ന് രാഷ്ട്രീയക്കാര്‍; ആശങ്കയില്‍ ജനം

കൊവിഡില്‍ പോര്‍മുഖം തുറന്ന് രാഷ്ട്രീയക്കാര്‍; ആശങ്കയില്‍ ജനം

ആരോപണവും പ്രത്യോരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും തകര്‍ത്താടുമ്പോള്‍ കേരളത്തിലെ സാധാരണജനത ഇപ്പോഴും കൊവിഡ് ആശങ്കയിലാണ്. വൈറസ് വ്യാപന പ്രതിരോധത്തെ രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് പ്രതിരോധത്തിലാക്കുമോ എന്ന ശങ്കയിലാണ് ജനം.

കൊച്ചി: കൊവിഡ് ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത കേരളത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുടെ പോര്‍മുഖം തുറന്ന് പ്രതിപക്ഷം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും സര്‍ക്കാരും തിളങ്ങിനില്ക്കുമ്പോള്‍ പടിവാതിലില്‍ ശങ്കിച്ചുനില്ക്കുകയായിരുന്ന പ്രതിപക്ഷത്തിന് പിടിവള്ളിയായിരിക്കുകയാണ് സര്‍ക്കാരിനെതിരെയുളള ആരോപണങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പ്രിംഗ്ലര്‍ ഡേറ്റാ കൈമാറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കൊവിഡായാലും വെള്ളപ്പൊക്കമായാലും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നു പറഞ്ഞായിരുന്നു കെ.എം. ഷാജി എംഎല്‍എ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
സര്‍ക്കാരിന്റെ ദുരിതാശ്വാസകാലത്തെ പണപ്പിരിവിനെപ്പറ്റി താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് മുഖ്യമന്ത്രിയെ തോണ്ടാന്‍ തന്നെയാണെന്നും ഷാജി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഷാജിയോടൊപ്പമുണ്ടായിരുന്ന മുസ്ലീംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീറും സര്‍ക്കാരിനെ വിമര്‍ശിച്ചു. തൊട്ടുപിന്നാലെ കെ.എം. ഷാജിയെ പിന്തുണച്ച് മുസ്‌ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും രംഗത്തെത്തി. ആവശ്യമുള്ളിടത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുമെന്നും കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം സംബന്ധിച്ച് മുസ്ലീംലീഗില്‍ ഭിന്നതയില്ലെന്ന നിലപാട് വ്യക്തമാക്കാന്‍ കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
സ്പ്രിംഗ്ലര്‍ ആരോപണം ഏതാനും ദിവസങ്ങളായി ചെന്നിത്തല ഉന്നയിക്കുന്നുണ്ടെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി വിശദമായ മറുപടി നല്കുന്നത്. ഈ മറുപടികളില്‍ കയറിപ്പിടിച്ചായിരുന്നു ചെന്നിത്തലയുടെ ഇന്നത്തെ ആരോപണങ്ങള്‍. സ്പ്രിംഗ്ലറിന് ഡേറ്റ ലഭിച്ചതുവഴി 200 കോടിയെങ്കിലും അവര്‍ നേടിയിരിക്കാമെന്ന് ഒരു ഊഹവും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ സംഭവത്തില്‍ അഴിമതിയുണ്ടെന്നു മാത്രമല്ല, ക്രിമിനല്‍ കുറ്റവുമാണ്. ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെ. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ ഡേറ്റകള്‍ സംഭരിക്കുന്നത് ആശാവര്‍ക്കര്‍മാരാണ്. അവര്‍ക്കിടയില്‍ ചെറിയ ആശയക്കുഴപ്പം സൃഷ്ടിക്കാനും ചെന്നിത്തല ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മുന്നിലെത്താന്‍ പ്രധാന കാരണങ്ങളിലൊന്ന് ആശാവര്‍ക്കര്‍മാരുടെ കഠിനയത്‌നമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതിപക്ഷ നേതാവിന്റെ അമ്പെയ്ത്ത്. ഡേറ്റാ ശേഖരണം അലങ്കോലമായാല്‍ കൊവിഡ് പ്രതിരോധം പാളുമെന്ന് തീര്‍ച്ച.
‘പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍, കൃപേശ്, ശരത്ത് ലാല്‍ ഷുഹൈബ് കേസുകളില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി നല്ല ഫീസ് കൊടുത്ത്
മുന്തിയ വക്കീലമ്മാരെ വെക്കാന്‍ പറ്റി. അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട്’. എന്നായിരുന്നു കെഎം ഷാജിയുടെ ഫേസ്ബുക്ക് പരിഹാസം. ഇതിനാണ് മുഖ്യമന്ത്രി തന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ ഷാജിയെ കുടഞ്ഞത്. തന്നെ വികൃതമുഖനെന്നു വിളിച്ച മുഖ്യമന്ത്രിയെ കണക്കിന് ശകാരിക്കാനും പരിഹസിക്കാനും താനുണ്ടാക്കിയെടുത്ത പഴുതിലൂടെ ഷാജി ആവുന്നത്ര ശ്രമിച്ചു. അന്യന്‍ സിനിമയിലെ നായകന് രണ്ടുമുഖമുള്ളതുപോലെ പിണറായി വിജയനും രണ്ടുമുഖമുണ്ടെന്ന് ഷാജി കളിയാക്കി. കേന്ദ്രത്തിന്റെ സഹായം കിട്ടാന്‍ ബിജെപിക്കാരോട് മൃദുസമീപനം പുലര്‍ത്തുന്നു, ആരോപണം വന്നാല്‍ പഴയ ക്രൂരമുഖം പുറത്തുവരുന്നു എന്നിങ്ങനെ പോയി ഷാജിയുടെ ആരോപണങ്ങള്‍. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങളെയ്തപ്പോള്‍ ചില നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം തയ്യാറായി. ഷാജി ആരോപിച്ചതുപോലെ ദുരിതാശ്വാസനിധിയില്‍ നിന്നല്ല സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അഭിഭാഷകര്‍ക്ക് പണം കൊടുത്തതെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ അത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ആ പണം പിണറായി വിജയന്റെ വീട്ടില്‍ നിന്നുകൊണ്ടുകൊടുത്തതല്ലെന്നും ഷാജി ആരോപിച്ചു. രണ്ട് ഇടതുപക്ഷ നേതാക്കള്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം കൊടുത്തത്. അത് അവരുടെ ചികിത്സയ്ക്കായിരുന്നില്ല, ബാങ്ക് കടം വീട്ടാനായിരുന്നു. ഇത് കീഴ് വഴക്കമില്ലാത്ത സംഭവമാണെന്നും ഷാജി പറഞ്ഞു.
ഷാജിക്കെതിരെ ഉടന്‍തന്നെ ഫേസ്ബുക്കിലൂടെ തന്നെ മറുപടിയുമായി എ.എന്‍. ഷംസീര്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമും രംഗത്തെത്തി. കൊറോണയ്ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ ൈവറസാണ് കെ. എം. ഷാജിയെന്നായിരുന്നു ഷംസീറിന്റെ പരിഹാസമെങ്കില്‍, അന്തരിച്ച മുസ്ലീംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ കുടുംബത്തിന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ സഹായം നല്കിയതു ചൂണ്ടിക്കാട്ടിയായിരുന്നു റഹീമിന്റെ പ്രത്യാക്രമണം. ഷാജിയുടെ തൊട്ടടുത്ത് പത്രസമ്മേളനത്തിരിക്കുമ്പോള്‍, തന്റെ പഠനചെലവും പോക്കറ്റ് മണിയും തന്നത് കേരള സര്‍ക്കാരാണെന്ന് എന്തേ പറഞ്ഞില്ല എന്നായിരുന്നു സി.എച്ചിന്റെ പുത്രനായ മുനീറിനോടുള്ള റഹീമിന്റെ ചോദ്യം.
ആരോപണവും പ്രത്യോരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും തകര്‍ത്താടുമ്പോള്‍ കേരളത്തിലെ സാധാരണജനത ഇപ്പോഴും കൊവിഡ് ആശങ്കയിലാണ്. വൈറസ് വ്യാപന പ്രതിരോധത്തെ രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് പ്രതിരോധത്തിലാക്കുമോ എന്ന ശങ്കയിലാണ് ജനം.


Tags assigned to this article:
jeevanaadamjeevaneskm Shaji

Related Articles

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ )

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*