Breaking News

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു രാവിലെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,63,289 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇന്ന് പുതുതായി 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 658 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 1,62174 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍ഗോഡിനെയും പത്തനംതിട്ടയെയും കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി.


Tags assigned to this article:
covidjeevanaadamjeevanewskerala

Related Articles

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം “ഇനി അങ്ങോട്ട് ഡിജിറ്റൽ  മാർക്കറ്റിംഗിന്‍റെ  കാലമാണല്ലോ”- ഈയൊരു വാചകം e-യുഗത്തിൽ നാം നിത്യേന കെട്ടുവരുന്നതാണ്. അതെ, ലോകം ഡിജിറ്റൽ ആയി

തീരം കവരുന്നവര്‍ക്ക് ഊരാകുടുക്കുകള്‍

ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നു മൊഴിമാറ്റം നടത്താവുന്ന ലത്തീന്‍ സൂക്തം, ‘ഫിയാത്ത് യുസ്തീസിയ റുവാത്ത് ചേലും’, നീതിപീഠങ്ങളുടെ സാര്‍വത്രിക പ്രമാണവാക്യമാണ്. ഏതു നിയമത്തിന്റെയും അടിസ്ഥാനം നീതിയാകണം.

വേരുകളെ മറക്കാത്തവരാണ് പ്രവാസികൾ: അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ്

  യുഎഇ ലത്തീൻ സമുദായ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു കെ ആർ എൽ സി സി പ്രസിഡണ്ട് കൂടിയായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*