കൊവിഡ് ദുരിതത്തില്‍ ആശ്വാസമേകി കിഡ്സ്

കൊവിഡ്19 എന്ന മഹാമാരി കേരളത്തില്‍ വ്യാപകമായി തുടങ്ങിയ മാര്‍ച്ച്മാസം മുതല്‍ തന്നെ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന വിഭാഗമായ കിഡ്സ് നിരവധി കര്‍മ്മപദ്ധതികളുമായി പ്രവര്‍ത്തനനിരതമായി. തൃശൂര്‍ ജില്ലയിലും എറണാകുളം ജില്ലയുടെ വടക്കന്‍ മേഖലയിലുള്ള എല്ലാ ജനവിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളാണ് കിഡ്സ് ചെയ്തുവരുന്നത്. ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍മൂലം ജനങ്ങള്‍ക്ക് ജോലിക്കു പോകാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഉടനെ തന്നെ പല സംഘടനകളെയും ഇടവകകളെയും ഏകോപിപ്പിച്ച് അവശ്യഭക്ഷണ സാധനങ്ങളെത്തിക്കുക എന്ന കര്‍മ്മപദ്ധതിക്ക് രൂപം കൊടുത്തു. കിഡ്സിന്റെ നേതൃത്വത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെയും ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുടെയും കാരിത്താസ് ഇന്ത്യയുടെയും മറ്റു സമാന സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ 5000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റും രൂപതയുടെ നേതൃത്വത്തില്‍ ഇടവകകളിലൂടെ 24000 കുടുംബങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളും നല്കി. ഒരു ലക്ഷത്തോളം മാസ്ക്കുകളും 30000ത്തില്‍പ്പരം സാനിറ്റൈസറുകളും ഹെല്‍ത്ത് ഡിപ്പാര്ട്ടുമെന്റുകളിലേയ്ക്കും
തുടര്‍ന്ന് ഗവണ്മെന്റ് സംവിധാനങ്ങളിലൂടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്ത 35 കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്കി. 35ഓളം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി അവരുടെ കൊവിഡ് ദുരിതകാലം സുരക്ഷിതമാക്കി. ഈ കൊവിഡ് കാലത്തും കരകൗശല നിര്‍മ്മാണമേഖലയിലും പാക്കിംഗ് മേഖലകളിലും തയ്യല്‍ മേഖലകളിലുമായി 143ഓളം സ്ത്രീകള്‍ക്ക് സ്ഥിരവരുമാനത്തോടെയുള്ള തൊഴില്‍ കൊടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് കോടിയോളം രൂപ 200ഓളം സ്ത്രീകള്‍ക്കായി ബാങ്ക് ലോണുകളിലൂടെ നല്കി സംരംഭങ്ങള്‍ ചെയ്തുപോരുന്നു. ഇതുകൂടാതെ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ കൊവിഡ് മൃതസംസ്കാര കര്‍മ്മങ്ങള്‍ ക്രിസ്തീയ മുറ പ്രകാരം നടത്തി. കോട്ടപ്പുറം സമരിറ്റന്‍സ് എന്ന് പേര് നല്കിയ ഈ ടാസ്ക് ഫോഴ്സില്‍ 25 വൈദികരടക്കം 75 പേരാണുള്ളത്. കിടപ്പുരോഗികളായ കൊവിഡ് ബാധിതര്‍ക്ക് സൗജന്യസേവനവും ഈ ടീം ചെയ്തുപോരുന്നു. നാലുകോടി രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളാണ് ഈകാലയളവില്‍ നല്കാന് കഴിഞ്ഞത്. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ അനുഗ്രഹാശീര്‍വ്വാദങ്ങളോടെ കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തിലിന്റെ നേതൃത്വത്തില്‍ 130ഓളം അംഗങ്ങള്‍ ഈ കൊവിഡ്കാലത്തും മനുഷ്യനന്മയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
Related
Related Articles
ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്കിയവര്- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.
ഓഖി: മൂന്ന് ഭവനങ്ങളുടെ ആശീര്‍വാദം നിര്‍വഹിച്ചു
കോട്ടപ്പുറം: ഓഖിചുഴലിക്കാറ്റില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്)യും കെസിബിസിയും സംയുക്തമായി കാര, എറിയാട്, അഴീക്കോട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു
അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച