Breaking News

കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ ‘കര്‍ക്കശവും സമയബന്ധിതവുമായ നടപടികളെ’ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.
ഫലത്തെ കുറിച്ച് ഇപ്പോള്‍ സംഖ്യകളില്‍ പറയാറായിട്ടില്ല. എന്നാല്‍, ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായകമാകും- ലോകാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തില്‍, അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Tags assigned to this article:
jeevanaadamjeevanewsWHO

Related Articles

എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ മുതിര്‍ന്നവരുടെ സംഗമം എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് ദിനമായി ആചരിച്ചു. ദിവ്യബലിക്ക് ഫാ. ജോസ് പുളിക്കത്തറ, ഫാ. ജോസഫ് വാളന്നൂര്‍, ഫാ.

ബെഞ്ചമിന്‍ നെതന്യാഹു ക്വാറന്റൈനില്‍

ഇസ്രയേല്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇസ്രയേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നെതന്യാഹു വീട്ടില്‍ അടച്ചിരിക്കാന്‍ തീരുമാനിച്ചത്. 70

ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

‘നൊ വണ്‍ ഈസ് ടൂ സ്‌മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*