Breaking News

കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി

കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി

ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്‍, ആദര്‍ശ് അശോക്, അരുണിമ ഗോപി, റാസാ മുഹമ്മദ്, ഷംന ഷംസ്, അന്‍വര്‍ ഷാ, മുഹ്‌സിന അബ്ദുള്‍ വഹാബ് എന്നിവരാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയത്. വിവിധ ആശുപത്രികളില്‍ കൊറോണ ഡ്യൂട്ടിയിലാണ് ഇവരിപ്പോള്‍.
മണ്ണഞ്ചേരി തസ്‌നീം വീട്ടില്‍ ഗ്രാമവികസനവകുപ്പ് റിട്ട. അസി. കമീഷണര്‍ ഖാലിദ് മുഹമ്മദ്-ഹലീമ ദമ്പതികളുടെ മകനാണ് റാസാ മുറാദ്. കാവുങ്കല്‍ തെക്കേതറമൂടിന് പടിഞ്ഞാറ് ഇല്ലത്തുവെളി വീട്ടില്‍ ഷംസുല്‍ഹുദായുടെ മകളാണ് ഷംന.
കാവുങ്കല്‍ വിശ്വഭവനില്‍ റിട്ട. എഇഒ എം.വി.സുഭാഷിന്റെയും നീനയുടെയും മകളാണ് കാവ്യ. ശ്രീവത്സത്തില്‍ സി.പി.ശിവപ്രസാദിന്റെയും സുധാദേവിയുടെയും മകനാണ് ഗോപീകൃഷ്ണന്‍. അഗ്രിമയില്‍ റിട്ട. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അശോകന്‍-വത്സല ദമ്പതികളുടെ മകനാണ് ആദര്‍ശ്. ഗുരുപുരം കേദാരത്തില്‍ ടി.സി.ഗോപിയുടെയും  പ്രസന്നയുടെയും മകളാണ് അരുണിമ. തെക്കേതറമൂടിന് കിഴക്ക് സീനത്ത് മന്‍സിലില്‍ നൗഷാദ് മൗലവിയുടെ മകനാണ് അന്‍വര്‍ ഷാ. പൊന്നാട് പള്ളിമുക്കിന് സമീപം മുഹ്‌സിന മന്‍സിലില്‍ അബ്ദുള്‍ വഹാബിന്റെ മകളാണ് മുഹ്‌സിന.



Related Articles

പ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും

മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ,

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയിരിക്കുന്നു. ഭാരത സഭയില്‍

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*