Breaking News

കൊവിഡ് മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കൊവിഡ് മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗം ബാധിച്ച് ഇന്നു മരിച്ച അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേരളത്തിലെ രണ്ടു കൊവിഡ് മരണങ്ങളും തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നു. എന്നാല്‍ രണ്ടു പേരുടേയും പ്രായവും ഇരുവര്‍ക്കും ഹൃദ്രോഗവും മറ്റു ചില അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നതും തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കൊവിഡ് രോഗിയായ അസീസിന്റെ മരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം സംബന്ധിച്ചോ സമ്പര്‍ക്കത്തിലുള്ളവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍നിന്നും തേടാന്‍ സാധിച്ചിരുന്നില്ല. മോശം ആരോഗ്യവാസ്ഥയിലാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഈ ഘട്ടത്തില്‍ ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോഗികളുടെയും ചികിത്സ നിശ്ചയിച്ചിട്ടുള്ളത്. പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് രോഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്. ഇതുകൊണ്ടാണ് പ്രായമായ ആളുകള്‍ ഈ കാലയളവില്‍ വീടുകളില്‍ത്തന്നെ കഴിയണം എന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച രണ്ടുപേര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മരിച്ച അസീസ് ഗള്‍ഫില്‍നിന്നു വന്ന മകനുമായും മറ്റും സംസാരിച്ചിരുന്നതായി വിവരമുണ്ട്. വളരെ മോശം രോഗാവസ്ഥയില്‍ അസീസ് എത്തിയശേഷമാണ് കൊവിഡ് രോഗത്തിനുള്ള സാധ്യത സംശയിക്കുന്നതും അദ്ദേഹത്തെ മെഡിക്കല്‍ കോളജിലെത്തിച്ചതും. അവിടേയ്ക്ക് കൊണ്ടുവരുമ്പോള്‍ തന്നെ അദ്ദേഹത്തിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. അതിനാല്‍ അദ്ദേഹത്തില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
അസീസിന് രോഗംവന്നത് സമ്പര്‍ക്കത്തിലൂടെയാണ് എന്നാണ് പ്രാഥമിക നിഗമനം. അസീസിന്റെ മകന്‍ മാര്‍ച്ച് പത്തിനുമുന്‍പേ നാട്ടിലെത്തി എന്ന വിവരമുണ്ട്. 14 ദിവസമാണ് കൊവിഡ് രോഗത്തിന്റെ നിരീക്ഷണ കാലയളവായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയും ചില ഗവേഷകരും പറയുന്നത് ശരീരത്തിലെത്തിയാലും 27 ദിവസം വരെ വൈറസ് ശരീരത്തില്‍ പടരാന്‍ വേണ്ടിവരും എന്നാണ്. കൊവിഡ് രോഗികളുമായി അടുത്തു പെരുമാറിയവര്‍ മാത്രം നിലവില്‍ സ്വയം നിരീക്ഷണത്തിന് വിധേയരായാല്‍ മതി. അല്ലാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ വികസപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ ട്രയല്‍ റണ്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇതിന്റെ പ്രാഥമിക പരിശോധനാഫലം ഐസിഎംആറിന് അയച്ച് അവര്‍ അതു പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ റാപ്പിഡ് ടെസ്റ്റ് വ്യാപകമായി തുടങ്ങാനാവൂ. ഇതുകൂടാതെ വ്യവസായവകുപ്പ് നേ
രിട്ടും വിവിധ കമ്പനികളുമായി ബന്ധപ്പെട്ടും എത്രയും പെട്ടെന്ന് വ്യാപകമായി റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
റാപ്പിഡ് ടെസ്റ്റുകള്‍ കിട്ടിയാലും അവ കൃത്യമായ വിവരം നല്കണമെന്നില്ല. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ആദ്യത്തെ മൂന്നുമുതല്‍ അഞ്ചുദിവസം റാപ്പിഡ് ടെസ്റ്റിലൂടെ വൈറസ്ബാധ തിരിച്ചറിയാന്‍ സാധിച്ചു എന്നുവരില്ല. ചില സാഹചര്യത്തില്‍ തുടര്‍ച്ചയായി റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുകയും വേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി.


Tags assigned to this article:
2deadcovidjeeva newsjeevanaadamJeevanadamkerala

Related Articles

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ

കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021

ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021 ഇടുക്കി രൂപതയുടെ

സേക്രഡ് ഹാര്‍ട്ട് ഇടവക ജൂബിലി വര്‍ഷം ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടക്കം കുറിച്ചു. കൊച്ചി ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷെവലിയര്‍ എഡ്വേര്‍ഡ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*