Breaking News

കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഫാസിസ്റ്റ് ശൈലിയാണ്. തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളുടെ കഥപറയുന്ന സിപിഎം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. ചങ്ങാത്ത മുതലാളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം തൊഴിലാളികളെ മറക്കുന്നു. ജുഡീഷ്യറിയോട് ഒരിക്കലും ആദരവ് പ്രകടിപ്പിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. ബൂര്‍ഷ്വാ കോടതി തുലയട്ടെയെന്ന് പലഘട്ടങ്ങളില്‍ വിളിച്ചുകൂവിയ പാര്‍ട്ടിയാണ് സിപിഎം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2001 ലെ എ.കെ.ആന്റണി മന്ത്രിസഭ ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചതിനെതിരെ 41 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്തുവരുന്നത്. അന്ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും കുത്തിയിരുപ്പും നടത്തിയ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലെ പരിഹാസ്യമായ ഒരേടാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇടതു സര്‍വീസ് സംഘടന ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.Related Articles

ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം.

    കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യപങ്കുവഹിച്ച, കെസിവൈഎം കൊച്ചി രൂപത പ്രഥമ ഡയറക്ടർ ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരിച്ചു. 1975 കൊച്ചി

കേള്‍വിശക്തി ഇല്ലാത്തവര്‍ക്കായി വിവാഹ ഒരുക്ക കോഴ്‌സ് നടത്തി

കോഴിക്കോട്: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മലബാര്‍ സോണില്‍ കേള്‍വിശക്തി ഇല്ലാത്ത യുവതീയുവാക്കള്‍ക്കായി വിവാഹ ഒരുക്ക കോഴ്‌സ് സംഘടിപ്പിച്ചു. കോഴിക്കോട് രൂപത നവജ്യോതിസ് റിന്യൂവല്‍ സെന്ററില്‍ നടത്തിയ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*