കോടതി വിധിയെ മാനിക്കുന്നു- ക്‌നാനായ സഭ

കോടതി വിധിയെ മാനിക്കുന്നു- ക്‌നാനായ സഭ

സിസ്റ്റര്‍ അഭയ കൊലക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം. പ്രതികളായ വൈദീകന്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം ശിക്ഷയും, പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
ക്‌നാനായ അതിരൂപതാംഗമായ സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരമാണ്. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിക്കും എതിരെ ചുമത്തിയിട്ടുള്ള കുറ്റം അവിശ്വസനീയമാണ്, എന്നാല്‍ കോടതിവിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും ക്‌നാനായ സഭയുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.

28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളും സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച കേസില്‍ 1993 ജനുവരി 30 ന് കോട്ടയം ആര്‍ഡിഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 1993 മാര്‍ച്ച് 29 ന് കോസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2008 നവംബര്‍ 19ന് അറസ്റ്റ് ചെയ്തു. ഇവരെ പ്രതികളാക്കി 2009 ജൂലൈ 17 ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കുകയുമായിരുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadamonline

Related Articles

ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക്

വിശ്വാസികള്‍ക്ക് കുമ്പസാരിക്കാന്‍ അവസരമൊരുക്കി ഇടവക വികാരി.

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഇടവക അംഗങ്ങള്‍ക്ക് കുമ്പസാരിക്കാനുള്ള വഴിയൊരുക്കുകയാണ് കൊല്ലം രൂപതയിലെ ക്ലാപ്പാന ഇടവക വികാരി ഫാ.ഫില്‍സണ്‍ ഫ്രാന്‍സിസ്. ഡിസംബര്‍ 1 മുതല്‍ 4 വരെ രാവിലെ

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയും കൂനമ്മാവും

ചരിത്രത്തിന്റെ വഴിച്ചാലില്‍ എന്നും പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്ന ഭാരതത്തിന്റെ മഹാമിഷണറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷികം കേരളമൊന്നാകെ ആചരിക്കുമ്പോള്‍, അദ്ദേഹം മലയാളത്തിന് നല്കിയ അതുല്യ സംഭാവനകള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*