Breaking News

കോടതി സമക്ഷം സര്‍ക്കാര്‍

കോടതി സമക്ഷം സര്‍ക്കാര്‍

കൊച്ചി: കൊവിഡ്-19ന്റെ വിശകലനത്തിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ ഇടയുണ്ടെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധൃതഗതിയില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സി-ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലാണ് ഡാറ്റ ശേഖരിച്ചുവയ്ക്കുന്നതെന്നും ഇവ ചോരുന്നില്ലന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനാ സംവിധാനമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആമസോണ്‍ ക്ലൗഡ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ക്ലൗഡ് സ്റ്റോറേജാണ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പിന്റെ ഏജന്‍സി ഈ ക്ലൗഡുകളില്‍ ഓഡിറ്റിംഗ് നടത്തുന്നുണ്ട്. ഡാറ്റാ ചോരുന്നുണ്ടെങ്കില്‍ മനസിലാക്കാനാവുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഉടന്‍ നടപടി എടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാരിന്റെ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി.
സൗജന്യ വാണിജ്യ വിനിമയ കരാറായതിനാല്‍ ഐടി വകുപ്പിന് നിയമവകുപ്പിന്റെ അംഗീകാരം ആവശ്യമില്ല. ഡാറ്റാ സംരക്ഷണത്തിന് ഉറപ്പുനല്‍കുന്ന വ്യവസ്ഥകളും നിബന്ധനകളുമാണ് പര്‍ച്ചേസ് ഓര്‍ഡറിലുള്ളത്. ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുന്ന അടിയന്തരസാഹചര്യത്തില്‍ വ്യക്തിസ്വകാര്യത വഴിമാറണം. വിവരം നല്‍കുന്ന വ്യക്തിയുടെതന്നെ സംരക്ഷണത്തിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്തുരോഗമാണ് നിലവില്‍ ഉള്ളതെന്നല്ലാതെ രോഗത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനുള്ള വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. വ്യക്തിഗത ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാന്‍ വ്യക്തിയുടെ അനുമതി നിയമപരമായി ആവശ്യമില്ല. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാരിന് ശേഖരിക്കാന്‍ കേന്ദ്ര വ്യക്തി ഡാറ്റ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ടന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദികരണം. കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചു. കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി മറ്റു രണ്ടുപേരും കോടതിയെ സമീപിച്ചിട്ടുണ്ട്.Related Articles

വാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി :ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു.  ട്വീറ്ററിലൂടെയാണ് അദ്ദേഹം രോഗ വിവരം പുറത്ത് വിട്ടത്.  സമ്പര്‍ഗത്തില്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവാക്സിന്റെ മൂന്നാംഘട്ട

‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല

ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം

ആശങ്കയുടെ വനിതാ മതില്‍ കടന്ന് സിപിഎം

വനിതകള്‍ സംഘാടക പ്രതീക്ഷകളെ തെല്ലും നിരാശപ്പെടുത്തിയില്ല. മതിലിന് ആവോളം കല്ലും മണ്ണും വെള്ളവും അവര്‍ പകര്‍ന്നു. തിരിച്ചിങ്ങോട്ടും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായഹസ്തമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ എത്രത്തോളം ഫലവത്താകുമെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*