Breaking News

ഫാ.ജോർജ്ജ് ഇലഞ്ഞിക്കൽ (80) നിര്യാതനായി .

ഫാ.ജോർജ്ജ് ഇലഞ്ഞിക്കൽ (80) നിര്യാതനായി .

 

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍ (80) നിര്യാതനായി. 2016 മുതല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടപ്പുറം രൂപത ചാന്‍സലര്‍, രൂപത ആലോചന സമിതി അംഗം, എറണാകുളം ഐഎസ് പ്രസ് മാനേജര്‍, കാക്കനാട് സെന്റ് മൈക്കിള്‍സ്, പോണേല്‍ സെന്റ്് ഫ്രാന്‍സിസ് സേവ്യര്‍, തുരുത്തൂര്‍ സെന്റ് തോമസ് ,ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍, മതിലകം സെന്റ് ജോസഫ്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റില്‍ ഫ്‌ളവര്‍, ചെറുവൈപ്പ് അമലോത്ഭവമാത, ചാപ്പാറ സെന്റ് ആന്റണീസ് ഇടവകകളില്‍ വികാരിയായും കൂനമ്മാവ് സെന്റ് ഫിലോമിനാസ്, തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളികളില്‍ സഹ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
നാളെ (22ന്) രാവിലെ 8.30 വരെ ചാപ്പാറയിലുള്ള തറവാട്ടു വീട്ടില്‍ അന്ത്യോപചാരമര്‍പ്പിക്കാം. നാളെ സംസ്‌കാര ശുശൂഷകള്‍ രാവിലെ 8.30 ന് ഭവനത്തില്‍ ആരംഭിക്കും. രാവിലെ 10 ന് ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയില്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് സംസ്‌കാരവും നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.
ചാപ്പാറ സെന്റ് ആന്റണീസ് ഇടവകയില്‍ പരേതരായ ഇലഞ്ഞിക്കല്‍ ലേനീസ് – ഫിലോമിന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി 9 ന് ജനിച്ചു. എറണാകുളം സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലുമായി വൈദീക പരിശീലനം പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 19 ന് മംഗലപ്പുഴ സെമിനാരിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ദൈവദാസന്‍ ഡോ. ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
സഹോദരങ്ങള്‍: തോമസ്, ജോസ്, ഇഗ്‌നേഷ്യസ്, റോയ്, സിസ്റ്റര്‍ മേരി മില്‍ബര്‍ഗ സിടിസി, ലില്ലി, ടെസി

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
Fr george elanjikal

Related Articles

ഊര്‍ജ സംരക്ഷണ സന്ദേശ റാലിയും ബോധവത്കരണ സെമിനാറും നടത്തി

കോട്ടപ്പുറം: ഊര്‍ജസംരക്ഷണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി കയ്പമംഗലം ഗ്രാമപഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) സംയുക്തമായി ഊര്‍ജസംരക്ഷണ സന്ദേശറാലിയും

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍

കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളെത്തി; രണ്ടു ദിവസേത്തക്ക്  പരിശോധന വേണ്ടെന്ന് ഐസിഎംആര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ കേരളത്തിലെത്തി. നാളെ മുതല്‍ കാസര്‍ഗോഡ് പരിശോധന ആരംഭിക്കാനിരിക്കെ തല്‍ക്കാലത്തേക്ക് ടെസ്റ്റ് നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*