Breaking News

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടത്തി.
രണ്ട് പതിറ്റാണ്ട് മലപ്പറം ഡിസിസി പ്രസിഡന്റായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. കെഎസ്‌യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1981 മുതല്‍ 2001 വരെയാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസിന്റെ സാരഥിയായി പ്രവര്‍ത്തിച്ചത്.
2001 മുതല്‍ 2013 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയുമായി. താനൂര്‍ അര്‍ബന്‍ ബാങ്കിന്റെ സ്ഥാപകനാണ്. താനൂര്‍ പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകന്‍ ഡോ. യു.കെ അഭിലാഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ: ശശി പ്രഭ. മക്കള്‍: ധന്യ, ഭവ്യ.


Tags assigned to this article:
jeevanewsuK BHasi

Related Articles

സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം

ജമ്മുവില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; 3 പേര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: വ്യോമസേനയുടെ എം.ഐ-17 ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള സ്ഥലത്താണ്

കീഴാറ്റൂര്‍ ശരിയോ തെറ്റോ?

കേരളത്തിലെ വയലുകളെല്ലാം കൃഷിചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. പരിസ്ഥിതി വിഷയമാണ് സമരായുധം. കണ്ണൂര്‍ തളിപ്പറമ്പയിലൂടെ കടന്നുപോകുന്ന നിലവിലെ ദേശീയ പാത 45 മീറ്ററാക്കുമ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*