കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കും -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ലത്തീന്‍ സമുദായത്തോടൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമുദായസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ലത്തീന്‍ സമുദായം നല്‍കിയിട്ടുള്ള സംഭാവനകള്‍ എണ്ണിയാലൊടുങ്ങില്ല. വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗത്ത് ഇന്നും സഭയും സമുദായവും നിസ്തുലമായ സംഭാവനകളാണ് നല്‍കിവരുന്നത്. രാജ്യത്തിന്റെ വികസനത്തിലും വലിയ പങ്കും ത്യാഗവും വഹിച്ചിട്ടുണ്ട്. തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിക്കാനായി പള്ളിയടക്കം ഒഴിവാക്കിക്കൊടുത്ത നടപടി ഒരു ഉദാഹരണം മാത്രമാണ്.
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്ക് നേടിത്തരുന്ന വിദേശനാണ്യം വളരെ വലുതാണ്.
ഇപ്പോള്‍ സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ ഇവിടെ വ്യക്തമാക്കപ്പെട്ടു. ഓഖി ദുരന്തത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്നതല്ല. ഓഖിയില്‍ മരിച്ചവരുടെ കണക്കുപോലും സര്‍ക്കാരിന്റെ കൈവശമില്ല. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 133 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 30 കോടി രൂപമാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതു ട്രഷറിയില്‍ തന്നെ നിക്ഷേപിച്ചിരിക്കുകയാണ്. അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്നില്ല. 2000 കോടി രൂപയുടെ മറ്റൊരു പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയുമില്ല. ഓഖിയില്‍ ചിലവായ പണം സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് താന്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടതാണ്. ഭവനനിര്‍മാണവും പ്രതിസന്ധിയിലാണ്. വെറും നാലു ഭവനങ്ങള്‍ മാത്രമാണ് പണിതുനല്കിയിട്ടുള്ളതാണെന്നാണ് അറിവ്. പരിക്കേറ്റവര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 5 ലക്ഷം രൂപയും നല്‍കിയിട്ടില്ല. ബോട്ടുകളും വള്ളങ്ങളും പണിയായുധങ്ങളും നശിച്ചവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ല. ഇത്രയധികം ദുരിതമനുഭവിച്ച ജനത പ്രളയകാലത്ത് സ്വന്തം ജീവന് പോലും അപകടപ്പെടുത്തിയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അവര്‍ക്ക് ബിഗ് സല്യൂട്ട് മാത്രം പോര. ലത്തീന്‍ സമുദായത്തിനും മത്സ്യത്തൊഴിലാളിക്കുമൊപ്പം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി കോണ്‍ഗ്രസും പ്രതിപക്ഷവും എപ്പോഴും ഉണ്ടായിരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
Related
Related Articles
ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് -ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍: ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ. സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് പീറ്റര്‍ സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍
മൊണ്. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന് എം. പി
കൊല്ലം രൂപതയുടെ 4-ാമത് തദ്ദേശിയ മെത്രാനായി 18.04.2018 ല്‍ പോപ്പ് ഫ്രാന്‍സീസ് നിയമിച്ച റവ.മോണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം 2018 ജൂണ്‍ 3ന്. മെത്രാഭിഷേക ചടങ്ങുകളുടെ
പുതിയ ഉണര്വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി